Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightക​ലാ​വേ​ദി​ക​ൾ​ക്ക്...

ക​ലാ​വേ​ദി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി പ്രി​യം​വ​ദ ഷാജു

text_fields
bookmark_border
ക​ലാ​വേ​ദി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി പ്രി​യം​വ​ദ ഷാജു
cancel

മ​നാ​മ: പ​ഠ​ന​ത്തി​നൊ​പ്പം ബ​ഹ്റൈ​നി​ലെ ക​ലാ-​സാം​സ്കാ​രി​ക-​സം​ഗീ​ത വേ​ദി​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ പ്രി​യം​വ​ദ ഷാ​ജു. ബ​ഹ്റൈ​നി​ലെ ബി​സി​ന​സു​കാ​ര​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷാ​ജു​വി​ന്റെ​യും അ​ധ്യാ​പി​ക​യാ​യ ത​ല​ശ്ശേ​രി കോ​ടി​യേ​രി സ്വ​ദേ​ശി​നി നേ​ഹ​യു​ടേ​യും മ​ക​ളാ​യ പ്രി​യം​വ​ദ ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തി​വ​രാ​റു​ള്ള ബി.​കെ.​എ​സ് - ദേ​വ്ജി ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് പ്രാ​വ​ശ്യം ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡും സാ​ഹി​ത്യ ര​ത്ന പു​ര​സ്കാ​ര​വും പ്രി​യം​വ​ദ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചി​ൽ​ഡ്ര​ൻ​സ് വി​ങ് സെ​ക്ര​ട്ട​റി​യാ​ണ് പ്രി​യം​വ​ദ.

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​നി​ലും ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡും സാ​ഹി​ത്യ ര​ത്ന പു​ര​സ്കാ​ര​വും തു​ട​ർ​ച്ച​യാ​യി നേ​ടാ​നും പ്രി​യം​വ​ദ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും മ​റ്റും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ലും അ​വ​താ​ര​ക​യാ​യും പ്രി​യം​വ​ദ തി​ള​ങ്ങു​ന്നു. സം​ഗീ​ത​ത്തി​ലും നൃ​ത്ത​ത്തി​ലും ചി​ത്ര​ര​ച​ന​യി​ലും എ​ഴു​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള പ്രി​യം​വ​ദ ക​ലാ രം​ഗ​ത്തെ​ന്ന​പോ​ലെ അ​ക്കാ​ദ​മി​ക ത​ല​ത്തി​ലും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത​മാ​യ യു.​എ.​ഇ സൂ​പ്പ​ർ സിം​ഗ​ർ കോ​ണ്ട​സ്റ്റി​ന്റെ സീ​സ​ൺ വ​ണ്ണി​ൽ 2020ൽ ​ഒ​ന്നാം സ്ഥാ​ന​വും സീ​സ​ൺ ര​ണ്ടി​ൽ 2022ൽ ​ര​ണ്ടാം സ്ഥാ​ന​വും പ്രി​യം​വ​ദ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഹ​രി​പ്പാ​ട് സു​ധീ​ഷ് സം​ഗീ​തം ചെ​യ്ത തി​രു​വോ​ണ​മ​ധു​രം, ശ്രാ​വ​ണ സ​ന്ധ്യ, പ്ര​ണ​യാ​മൃ​തം, വ​ന്ദേ ബാ​ല​ഗോ​പാ​ലം തു​ട​ങ്ങി നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളി​ൽ പ്രി​യം​വ​ദ പാ​ടി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ലെ ബി.​എം.​സി ഐ​മാ​ക്ക് കൊ​ച്ചി​ൻ ക​ലാ​ഭ​വ​നി​ൽ ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​വും ഇ​പ്പോ​ൾ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ന​ജിം അ​ർ​ഷാ​ദി​ന്റെ ജാ​തി പൂ​ത്ത​രാ​വി​ൽ, സ​ന്ധ്യ ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലാ​വ​ണ്ട​ർ, ബ​ഹ്റൈ​നി​ലെ ആ​ദ്യ​ത്തെ ആ​ന്തോ​ള​ജി ഫി​ലിം ഷെ​ൽ​ട്ട​റി​ന്റെ ഭാ​ഗ​മാ​യ ‘ദി ​ലോ​സ്റ്റ് ലാ​മ്പ്’ എ​ന്ന ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ടെ​ലി​ഫി​ലി​മു​ക​ളി​ലും പ്രി​യം​വ​ദ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ വൈ​ഗ ഷാ​ജു

ഏ​ക സ​ഹോ​ദ​രി​യാ​ണ്. പു​തു​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ‘ഫ​റാ​ഷ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലും പ്രി​യം​വ​ദ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ലാ​രം​ഗ​ത്ത് ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന പ്രി​യം​വ​ദ കൂ​ടു​ത​ൽ ന​ല്ല അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain Newsgulf news malayalam
News Summary - Priyamvada Shaju becomes a favorite of the art world
Next Story