Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prassann-c
cancel
camera_alt???????

ചില ചരിത്രങ്ങൾ അങ്ങനെയാണ്. എവിടെയോ അങ്ങിങ്ങായി വെളുത്ത പേപ്പറിൽ കോറിയിട്ടതു കൊണ്ട് ആരും ശ്രദ്ധിക്കപ്പെട ണമെന്നില്ല. ചിലപ്പോൾ എഴുതപ്പെടാത്ത ചരിത്രം അത് സ്വന്തമാക്കിയവരല്ലാതെ ഓർക്കുകയും ചെയ്യാറില്ല. അഗസ്ത്യാർ കൂടം ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ആരും ഓർക്കാതെപോയ ഒരു അപൂർവ ചരിത്രമുണ്ട്.

ര ണ്ടു ദശാബ്​ദം മുമ്പ് അഗസ്ത്യാർകൂടത്തിൽ പെൺപാദം പതിപ്പിച്ച തിരുവനന്തപുരം കാട്ടാക്കട തൂങ്ങാംപാറ സ്വദേശി പ്രസ ന്നയെക്കുറിച്ച് കേട്ടറിവുപോലും നമുക്കുണ്ടാവില്ല. അന്ന് ആ മലകയറ്റത്തിന് വിവാദങ്ങളുടെ ചുവയില്ലാത്തതിനാൽ വാർത ്തയോ ചരിത്രമോ ആയില്ല. അഗസ്ത്യാർകൂടത്തിലേക്ക് വനിതകൾക്കുണ്ടായിരുന്ന നിരോധനം നീക്കിയത് ആഘോഷിക്കുേമ്പാഴും പ്ര സന്നയുടെ പേര് അധികൃതർ മനഃപൂർവമോ അല്ലാതെയോ മറന്നു. ‘‘താൻ രചിച്ച ചരിത്രം മറ്റുള്ളവർ വിസ്മരിച്ചാലും അഗസ്ത്യാർക ൂടം കയറിയ ഖ്യാതി പുതുതലമുറക്കാർക്ക് ചാർത്തി നൽകിയാലും പരിഭവമില്ല. കൂടുതൽ വനിതകൾ കയറട്ടെ’’ -അഭിമാനചുവടുകളെ ഓർ ത്ത് അവർ പറയുന്നു. 36 ദിവസം കേരളത്തിലെ ഉള്‍വനത്തിലൂടെ യാത്രചെയ്ത സഹ്യപർവതനിരകള്‍ താണ്ടിയ റെക്കോഡും ആദ്യമായി നേ ടിയ വനിതയാണ് പ്രസന്ന. ചരിത്രത്തിലൂടെ 30 വർഷം പിന്നോട്ട് സഞ്ചരിച്ച് ആ യാത്രകളെക്കുറിച്ച് ഓർമിക്കുേമ്പാഴും മനസ് സിൽ നിറയുന്നത് കാടി​​​െൻറ കുളിരുതന്നെയാണ്.

തലക്കുപിടിച്ച യാത്രാമോഹം
‘‘കേരള സംസ്ഥാന യൂത്ത് വെൽ​ െഫയർ ബോർഡി​​​​െൻറ സാഹസിക യാത്രക്കുള്ള പത്രപരസ്യം കണ്ടാണ് 1999ൽ അപേക്ഷ അയക്കുന്നത്. അന്ന് രണ്ടായിരാമാണ്ട് ആഘോഷത ്തി​​​​െൻറ ഭാഗമായാണ് സഹസ്രാബ്​ദ സാഹസിക യാത്ര (മില്ലേനിയം ട്രക്ക്) എന്ന സഹ്യപർവതനിരകള്‍ സഞ്ചരിക്കുന്ന യാത്ര സ ംഘടിപ്പിച്ചത്. സംസ്ഥാന വനംവകുപ്പ്, മൗണ്ടനേറിയിങ്​ അസോസിയേഷൻ, ടൂറിസം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്ന ു യാത്ര. 1990 മുതൽ 1991 വരെ സാക്ഷരത പ്രവർത്തനത്തി​​​​െൻറ ഭാഗമായി വീടിനടുത്തുള്ള കോട്ടൂർ ആദിവാസി മേഖലയിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കാട്ടരുവികളും കാനനഭംഗിയും കാട് അനുഭവങ്ങളും കഥകളും ആദിവാസികളിൽ നിന്ന് പലതവണ കേട്ടറിവുള്ള എനിക്ക് അവയെ നേരിട്ടറിയണമെന്ന മോഹമാണ് യാത്രക്ക് പ്രേരിപ്പിച്ചത്. അന്ന് 34 വയസ്സായിരുന്നു എനിക്ക്’’.

അഗസ്​ത്യാർകൂടത്തി​​​​െൻറ നെറുകയിൽ
‘‘1999 ഏപ്രിൽ 27ന് ഞാനുൾപ്പെടെ 36 പേരടങ്ങിയ സംഘം യാത്രക്കായി തലേദിവസം ആരംഭസ്ഥലമായ കള്ളിക്കാട് എത്തി. കോട്ടയം നീണ്ടൂർ ഓണംതുരുത്ത് സ്വദേശി പുഷ്പമ്മ എബ്രഹാമും ഞാനും ആയിരുന്നു വനിതകളായി സംഘത്തിലുണ്ടായിരുന്നത്. രാവിലെ 7.15നാണ് സാഹസിക യാത്ര ആരംഭിച്ചത്. അഗസ്ത്യാർകൂടം ലക്ഷ്യമാക്കിയുള്ള അന്നത്തെ യാത്ര രാത്രി 7.15ന് അതിര്​മലയിലാണ് അവസാനിച്ചത്. ഏപ്രിൽ 28ന് രാവിലെ എ​േട്ടാടെ ബ്രേക് ഫാസ്​റ്റിന് ശേഷം ആഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര ആരംഭിച്ചു.

prassanna
പ്രസന്നയും പുഷ്പമ്മയും അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രക്കിടെ (ഫയൽ ചിത്രം)


മലദൈവങ്ങള്‍ക്കു തിരി തെളിച്ചാണ്​ കാണിക്കാര്‍ അഗസ്ത്യാര്‍കൂടത്തിലേക്കു നടത്തം തുടങ്ങുക. കുത്തനെയുള്ള മലയിലൂടെയാണ് നടന്നു കയറിയത്. 17 പേരായിരുന്നു സംഘത്തിൽ. പുഷ്പമ്മ ഉൾപ്പെടെ മറ്റു സഹയാത്രികർ ക്ഷീണവും തളർച്ചയും കാരണം അതിര്മലയിൽതന്നെ തങ്ങി. പൊങ്കാലപ്പാറയിലെ വിശ്രമത്തിനു ശേഷം 11.30ഓടെയാണ് ഒറ്റയടിപ്പാതയും ചെങ്കുത്തായ മലകളും കാടും താണ്ടി 1890 മീറ്റര്‍ ഉയരത്തിലുള്ള അഗസ്ത്യ​​​​െൻറ നെറുകയിൽ കാലുകുത്തിയത്. 2.15ഓടെ തിരിച്ച് അതിര്മലയിൽതന്നെ എത്തി’’.

പ്രകൃതി സുന്ദരം, അപകടം
‘‘അനുഭവത്തിൽ ഏറ്റവും അപകടവും ദുർഘടവുമായ സ്ഥലം അഗസ്ത്യാർകൂടമാണ്. വള്ളികളിലും പാറയിലും അള്ളിപ്പിടിച്ചായിരുന്നു കയറ്റം. കാല്‍മുട്ട് താടിയില്‍ ഇടിക്കുന്നത്രയും കുത്തനെയുള്ള കയറ്റമായിരുന്നു. 30 വർഷം മുമ്പ് ആദിവാസികളല്ലാതെ പുറമെനിന്നുള്ള ആളുകൾ പ്രവേശിക്കുന്നത് വിരളമായിരുന്നു. ഇന്നത്തേതു പോലെ കൃത്യമായ സഞ്ചാരപാതയും ചെറു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലായിരുന്നു. ചെങ്കുത്തായ കാട്ടു വഴിയിലൂടെ നടന്നു കയറുന്നതിനെക്കാൾ പതിന്മടങ്ങ് അപകടമായിരുന്നു തിരിച്ചിറങ്ങുന്നത്. ഇറങ്ങുമ്പോൾ ഒന്ന് തെന്നിയാൽ താഴെ എവിടെ എത്തി അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല.

യാത്രക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടൻ ഒന്നും ചെയ്യാന്‍ കഴിയില്ല. കയറിയ അത്രയും ദൂരം തിരികെ ഇറങ്ങേണ്ടി വരും. ആകാശം മറച്ച് പടർന്ന് പന്തലിച്ചു നില്‍ക്കുന്ന നിത്യഹരിതാഭമായ പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെയായിരുന്നു യാത്ര. മഴക്കാറു മൂടിക്കെട്ടിയപോലെ നട്ടുച്ചക്കും ഇരുട്ട്. പേശീവലിവും തളർച്ചയും വന്നുതുടങ്ങിയ കാലുകൾക്ക് മനോദാർഢ്യത്തിലൂടെ കരുത്തേകിയാണ് യാത്ര പൂർത്തീകരിച്ചത്. കിഴുക്കാം തൂക്കായ പാറകളിലൂടെ വലിഞ്ഞു കയറുമ്പോൾ ഉരഞ്ഞുപൊട്ടിയ മുറിവുകളുടെ നീറ്റലും ശീൽക്കാരത്തോടെ വീശിയടിച്ച് തണുപ്പിച്ച കാറ്റുമെല്ലാം ഓർമകളായി എന്നെ വീണ്ടും അഗസ്ത്യനിലേക്ക് അടുപ്പിക്കുന്നുണ്ട്’’.

36 ദിവസം കൊടുംകാട്ടിലൂടെ
കേരളത്തി​​​െൻറ തെക്കുമുതല്‍ വടക്കുവരെ സഹ്യപർവതനിരകളിലൂടെ 1200 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ച യാത്ര 31ന് കാസർകോട് പാണത്തുങ്ങൽ അവസാനിക്കുമ്പോള്‍ വനിതയായി ഞാൻ മാത്രം. പുഷ്പമ്മ എബ്രഹാം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ട് കൈയൊടിഞ്ഞതോടെ യാത്ര അവസാനിപ്പിച്ചു. പുലർച്ച അഞ്ചു മുതല്‍ രാത്രി 12 വരെ യാത്ര നീണ്ട ദിവസങ്ങളുണ്ടായിരുന്നു. ഉഗ്രവിഷപ്പാമ്പുകളും കാട്ടാനകളും യാത്രക്ക്​ കുറുകെനിന്നെങ്കിലും അവയെല്ലാം അവഗണിച്ച് സംഘത്തോടൊപ്പം യാത്ര തുടരുകയായിരുന്നു.

prassann-c
ട്രക്കിങ്ങിൽ പങ്കെടുത്ത് 1200 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയതിന് പ്രസന്നക്ക് ലഭിച്ച സർട്ടിഫിക്കറ്റ്​


യാത്രക്കിടെ ഇടുക്കിയിൽ വെച്ച് ഒരു പൊലീസുകാര​​​​െൻറ സഹായത്തോടെ കത്തയച്ചതല്ലാതെ വീടുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്നാൽ, ദിവസവും പൊലീസുകാർ വയർലെസിലൂടെ യാത്ര തുടരുന്ന വിവരവും അവസാനിക്കുന്ന വിവരവും അറിയിക്കുന്നുണ്ടായിരുന്നു. തളർച്ച, അസുഖം കാരണം സംഘത്തിലെ ചിലർ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചിരുന്നു. ഇടുക്കിയിൽ യാത്രക്കിടെ കട്ടപ്പനയിലേക്ക് ഞങ്ങൾക്ക് സൈക്കിൾ യാത്ര ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, പലർക്കും സൈക്കിൾ ചവിട്ടാൻ അറിയാത്തതിനാൽ ജീപ്പിലായിരുന്നു യാത്ര. ഇതും തേക്കടി ബോട്ട് യാത്രയും മാത്രമായിരുന്നു യാത്രക്കിടെ വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.

ആനയായിരുന്നില്ല, അട്ടകളായിരുന്നു ഞങ്ങൾക്ക് പേടി. ബൂട്ടിന് മുകളിൽ അട്ടകളെ പ്രതിരോധിക്കാൻ പൊടി വിതറിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. ശരീരത്തിൽ തൊട്ടാൽ നീറ്റലും ചൊറിച്ചിലും ഉണ്ടാക്കുന്ന ‘ആനമയക്കി’ ചെടി പലതവണയാണ് ഉപദ്രവിച്ചത്. ഇത് ശരീരത്തിൽ തട്ടിയാൽ ദിവസങ്ങളോളം അവിടെ വെള്ളം പോലും തൊടാൻ കഴിയില്ലായിരുന്നു. കൃത്യമായി ഷെഡ്യൂൾ ചെയ്ത യാത്ര ആയിരുന്നു. ഞങ്ങളെ അനുഗമിക്കാൻ മെഡിക്കൽ സംഘമുണ്ടായിരുന്നു. അതത് വനംവകുപ്പ് ഓഫിസ് പരിധിയിൽ എത്തുമ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരായിരുന്നു അനുഗമിച്ചത്. ഗൈഡായി തിരുവനന്തപുരം സ്വദേശികളായ രണ്ട് കാണിക്കാരായിരുന്നു ഉണ്ടായിരുന്നുത്.

തളർന്നുവീഴാത്ത പ്രതിസന്ധി
‘‘പ്രസവാനന്തരം ഉണ്ടായ അസുഖത്തെ തുടർന്ന് ഒന്നരവയസ്സായ മകന്‍ നഷ്​ടപ്പെട്ട് ദിവസങ്ങള്‍ കഴിയുംമുമ്പാണ് ഞാൻ യാത്രക്കിറങ്ങിയത്. ഈ സാഹചര്യത്തിൽ യാത്രക്കെതിരെ നാട്ടുകാരും ബന്ധുക്കളും കടുത്ത എതിർപ്പുമായി രംഗത്ത് വരുകയും ചെയ്തു. ഇതിനിടെ മകൾ അഞ്ചാം പനിവന്ന് ആശുപത്രിയിലായിരുന്നു എന്ന് യാത്രക്ക് ശേഷമാണ് അറിഞ്ഞത്. എന്നാൽ, കാട് കീഴടക്കണമെന്ന ഉറച്ച ആഗ്രഹം എനിക്ക് ഊർജം പകർന്നു. ഭർത്താവ് തങ്ക​​​​െൻറ (അലക്സ്) ഉറച്ച പിന്തുണതന്നെയായിരുന്നു എ​​​​െൻറ ശക്തി. 27ാം വയസ്സിലായിരുന്നു വിവാഹം. മകൾ മിഥു ടി. അലക്സ് മാർ ഇവാനിയോസിൽ രണ്ടാം വർഷ എം.എസ്​സി കെമിസ്ട്രി വിദ്യാർഥിയാണ്.’’ 54ാം വയസ്സിലും ഇപ്പോഴും ആരോഗ്യവതിയാണ് പ്രസന്ന. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽനിന്നാണ് പ്രസന്ന ബി.എ ഹിസ്​റ്ററി ബിരുദം പൂർത്തിയാക്കിയത്.

prassann-c

പാലിക്കപ്പെടാത്ത വാഗ്ദാനം
യാത്ര അവസാനിച്ച കാസർകോട്ടുനിന്ന്​ ട്രെയിനിലായിരുന്നു തിരിച്ച് യാത്ര ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ, അവസാന നമിഷം അധികൃതർ യാത്ര ഓർഡിനറി ബസിലേക്ക് മാറ്റിയതോടെ ഏറെ പ്രയാസപ്പെട്ടാണ് വീട്ടിലെത്തിയത്. കാട് കയറുമ്പോഴുള്ള വാഗ്ദാനങ്ങളും ഷെഡ്യൂളും കാട് ഇറങ്ങിയത് മുതൽ ഇന്നു വരെ ഉണ്ടായില്ല. സാഹസികയാത്ര എന്ന പരിഗണന മുൻനിർത്തി സംഘാംഗങ്ങൾക്ക് മന്ത്രിമാരുൾപ്പെടെ ജോലി വാഗ്ദാനം ചെയ്തിരുന്നു.

ഇതേതുടർന്ന് യുവജന ക്ഷേമബോർഡ് നിർദേശ പ്രകാരം ബോർഡിന് ജോലിക്കുള്ള അപേക്ഷയും നൽകി. എന്നാൽ, പിന്നീട് പലതവണ അതേക്കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. കുറച്ചുകാലം നെയ്യാറ്റിൻകരയിൽ എൽ.ഐ.സി ഏജൻറായി ജോലി ചെയ്തു. ഇതിനിടെ എ​​​​െൻറ ബ്ലോക്കായ നേമത്ത് സാക്ഷരത പ്രേരകായി ജോലിക്ക് അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല.

യാത്രക്ക് ശേഷം സാഹസികതയെ വാനോളം പുകഴ്ത്തിയ പലരും ജീവിക്കാനായി ജോലിക്ക് വേണ്ടി അലഞ്ഞപ്പോൾ പരിഗണിക്കുകയോ മുഖം തരുകയോ പോലും ചെയ്തില്ല. 2000ത്തിലാണ് തിരുവനന്തപുരം നഗരസഭയിൽ സാക്ഷരത പ്രേരകായി ജോലിക്ക് കയറുന്നത്. ജോലിഭാരവും യാത്രാദൂരവും തളർത്തുന്നുണ്ടെങ്കിലും ഇവിടെനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് അസുഖബാധിതനായ ഭർത്താവുൾപ്പെടെയുള്ള കുടുംബം നോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanmalayalam newsPrassanna CAgastyarkoodam ClimberPushpamma AbrahamWomen's Day SpecialLifestyle News
News Summary - Prassanna C Agastyarkoodam Climber -Lifestyle News
Next Story