ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതി അമ്മുഅമ്മ; 95ാം വയസ്സിലും ഗ്രാമസഭയിൽ
text_fieldsതൊണ്ണൂറ്റിയഞ്ചാം വയസ്സിലും ചാലിശ്ശേരി പഞ്ചായത്ത് ഗ്രാമ സഭയിൽ പങ്കെടുത്ത അമ്മു അമ്മയെ പ്രസിഡൻറ് റംല വീരാൻകുട്ടി ആദരിക്കുന്നു
പെരുമ്പിലാവ്: ജനാധിപത്യത്തിന്റെ യഥാർഥ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് 95ാം വയസ്സിലും ഗ്രാമസഭയിൽ പങ്കെടുത്ത് മാതൃകയാകുകയാണ് കവുക്കോട് കണ്ടത്ത് വളപ്പിൽ അമ്മു അമ്മ. കാഴ്ചപരിമിതിയെ അതിജീവിച്ച് ഗ്രാമസഭയിൽ പങ്കെടുത്ത കവുക്കോട് കൊല്ലഴിപറമ്പിൽ പ്രഗൽഭ തബലിസ്റ്റ് മുകുന്ദന്റെ സാന്നിധ്യവും ഗ്രാമസഭയെ വേറിട്ടതാക്കി. ചാലിശേരി പഞ്ചായത്ത് 14ാം വാർഡ് കവുക്കോട് മദ്റസയിൽ നടന്ന ഗ്രാമസഭയിലാണ് ഇരുവരും അപൂർവ സാന്നിധ്യമായത്.
വാർഡ് അംഗം എ. വിജയൻ ഗ്രാമസഭയുടെ നോട്ടിസ് വീട്ടിലെത്തിച്ച് നൽകിയപ്പോൾ തന്നെ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇവർ ഉറപ്പുനൽകിയിരുന്നു. പറഞ്ഞ വാക്ക് പാലിച്ച് സഭയിലെത്തിയ വയോധികയെ നിറകൈയടികളോടെ നാട്ടുകാർ വരവേറ്റു.
ശാരീരിക പരിമിതികളെ ആത്മവിശ്വാസവും കലാപ്രതിഭയും കൊണ്ട് മറികടന്ന ഗ്രാമസഭയിലെത്തിയ പ്രഗൽഭ തബലയിസ്റ്റ് കൊല്ലഴിപറമ്പിൽ മുകുന്ദനും സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് യോഗത്തിൽ വ്യക്തമാക്കി. ജനാധിപത്യ ബോധത്തെയും പൊതുകാര്യങ്ങളോടുള്ള പ്രതിബദ്ധതയും മാനിച്ച് അമ്മുഅമ്മ, മുകുന്ദൻ എന്നിവരെ ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, ജില്ല പഞ്ചായത്തംഗം സുധീഷ് കുമാർ, വാർഡ് മെംബർ എ. വിജയൻ എന്നിവർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

