You are here

ഇരുട്ടില്‍ നിര്‍ത്താന്‍ മാത്രം ഞാന്‍ ചെയ്ത തെറ്റ് എന്താണ്?

13:11 PM
04/10/2017
Pellet Attack Victim Insha Mushtaq
ഇ​ൻ​ഷ മു​ഷ്​​താ​ഖ്​

നീ​ല​യും ക​റു​പ്പും ക​ല​ർ​ന്ന ആ ​സ്​​കൂ​ൾ ബാ​ഗി​ൽ ​നി​ന്ന്​ ഇ​ട​ക്കി​ടെ ഇ​ൻ​ഷ മു​ഷ്​​താ​ഖ്​ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ  പു​റ​ത്തെ​ടു​ത്ത്​ താ​ളു​ക​ൾ മ​റി​ക്കും. ഇ​രു​ട്ടി​ലൂ​ടെ അ​ക്ഷ​ര​ങ്ങ​ൾ വ​ല്ല​തും തെ​ളി​ഞ്ഞു​ വ​രു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ അ​വ​ളു​ടെ ക​ണ്ണ്​ ഒ​ന്നു​കൂ​ടി പ​ര​തും.​ ഒ​രി​ക്ക​ൽ ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ആ ​താ​ളു​ക​ളി​​ലെ അ​ക്ഷ​ര​ങ്ങ​ളു​ടെ മ​ങ്ങി​യ കാ​ഴ്​​ച​ക​ളി​ലേ​ക്കു​ പോ​ലും ആ ​ക​ണ്ണി​ന്​ എ​ത്താ​നാ​വി​ല്ല. കശ്​മീരിൽ സൈന്യം പ്രയോഗിച്ച പെ​ല്ല​റ്റു​ക​ൾ കെ​ടു​ത്തി​യ​താ​ണ്​​ 16കാ​രി​യാ​യ ഇ​ൻ​ഷ​യു​ടെ ക​ണ്ണി​ലെ വെ​ളി​ച്ചം. 

insha mushthaq
ഹി​സ്ബ്​ ക​മാ​ൻ​ഡ​ർ ബു​ർ​ഹാ​ൻ വാ​നി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നുള്ള അ​സ്വ​സ്ഥ​ത​ക​ൾ ​​ശ്രീ​ന​ഗ​റി​ൽ​ നി​ന്ന്​ അ​റു​പ​തി​ലേ​റെ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഷോ​പി​യാ​നി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കും പ​ട​ർ​ന്നത്​ പെ​െ​ട്ട​ന്നാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ൽ ഉ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നോ​ടു​ ചേ​ർ​ന്ന തെ​രു​വി​ൽ ​എ​ന്തോ ബ​ഹ​ളം കേ​ട്ട്​ ഒാ​ടി​യെ​ത്തി​യ ഇ​ൻ​ഷ കു​ഞ്ഞു​ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക്​ നോ​ക്കി​യ​താ​യി​രു​ന്നു. ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക്​ ത​ല​യി​ട്ട ആ ​ഒ​മ്പ​താം ക്ലാ​സു​കാ​രി​യു​ടെ മ​ു​ഖ​ത്തേ​ക്ക്​​ സൈ​നി​ക​ന്‍റെ തോ​ക്ക്​​ തു​പ്പി​യ പെ​ല്ല​റ്റു​ക​ൾ ക​ണ്ണും മു​ഖ​വും തു​ള​ച്ച്​ ത​ല​യോ​ട്ടി​ക്കു​ള്ളി​ലെ​ത്തി.​ 

ഡോ​ക്ട​റാ​ക​ണ​മെ​ന്നായിരുന്നു ഇ​ൻ​ഷ​യു​ടെ സ്വ​പ്​​നം. സൈ​ന്യം ക​വ​ർ​ന്നെ​ടു​ത്ത കാ​ഴ്​​ച ദൈ​വം തി​രി​കെ​ത്ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ​വ​ൾ ഇ​പ്പോ​ഴും. മൃ​ഗ​വേ​ട്ട​ക്കാ​യി സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ല്ല​റ്റ് തോ​ക്കു​ക​ൾ 2010ലാ​ണ് ക​ശ്മീ​രി​ക​ൾ​ക്കു​ നേ​രെ സൈ​ന്യം ഉ​പ​യോ​ഗി​ക്കാ​ൻ തുടങ്ങിയത്. ബു​ള്ള​റ്റി​നേ​ക്കാ​ൾ പ്ര​ഹ​ര​ശ​ക്തി കു​റ​വാ​ണെ​ങ്കി​ലും പൊ​ട്ടു​ന്ന​തോ​ടെ എ​ല്ലാ വ​ശ​ങ്ങ​ളി​ലേ​ക്കും ചി​ത​റി​ത്തെ​റി​ക്കു​ന്ന ലോ​ഹ​ച്ചീ​ളു​ക​ൾ വ​ൻ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. 

Insha Mushtaq
ഇ​ൻ​ഷ മു​ഷ്​​താ​ഖ്​ മാതാവ് അഫ്റൂസക്കൊപ്പം (Photo Courtesy: Umer Asif)
 


ശ്രീ​ന​ഗ​റി​ലെ ഡോ​ക്ട​ർ​മാ​രാ​ണ്​ ആ​ദ്യം അ​വ​ളെ ചി​കി​ത്സി​ച്ച​ത്. പി​ന്നീ​ട്​ ന്യൂ​ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ത​ല​യോ​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​യി. പി​ന്നീ​ട് മും​ബൈ​യി​ലും വി​ദ​ഗ്​​ധ ചി​കി​ത്സ തേടിപ്പോയി. 13കാ​ര​നാ​യ ഇ​ള​യ സ​ഹോ​ദ​ര​ൻ ഇ​ൻ​ഷ​ക്ക്​ ക​ണ്ണ്​ ന​ൽ​കാ​ൻ ത​യാ​റാ​യി. ഉത്തരമില്ലെന്ന് അറിയാമെങ്കിലും ഇ​ട​ക്കി​ടെ സൈ​നി​ക​ർ എ​ത്തു​േ​മ്പാ​ൾ അ​വ​ൾ ഇ​​പ്പോ​ഴും ഉ​റ​ക്കെ ചോ​ദി​ക്കും; ‘‘കാ​ഴ്​​ച ക​വ​ർ​ന്നെ​ടു​ക്കാ​ൻ മാ​ത്രം താ​ൻ ചെ​യ്ത തെ​റ്റ് എ​ന്താണ്’’?. 
 

COMMENTS