Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകുടിവെള്ളം ലഭിക്കാതെ...

കുടിവെള്ളം ലഭിക്കാതെ ഏകയായി പള്ളീമ

text_fields
bookmark_border
കുടിവെള്ളം ലഭിക്കാതെ ഏകയായി പള്ളീമ
cancel

വേ​ങ്ങ​ര: വി​ധ​വ​യും രോ​ഗി​യു​മാ​യ വ​യോ​ധി​ക ഒ​റ്റ​ക്കൊ​രു വീ​ട്ടി​ൽ കു​ടി​വെ​ള്ള​ത്തി​നു കേ​ഴു​ന്നു. വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ പ​ള്ളീ​മ എ​ന്ന രോ​ഗി​യാ​ണ് ആ​രാ​ലും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. ആ​ൺ​മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ​ക്ക് നി​ത്യ​വൃ​ത്തി​ക്ക് ഒ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത​തി​നാ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ത്യാ​വ​ശ്യ​ത്തി​നു ചി​കി​ത്സ​യും മ​രു​ന്നും എ​ത്തി​ക്കു​ന്ന​ത്.

വാ​ർ​ഡി​ലെ ത​ന്നെ ഏ​റ്റ​വും ചെ​റി​യ വീ​ട്ടി​ൽ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​നു സ്ഥി​രം സം​വി​ധാ​ന​മി​ല്ല എ​ന്ന​താ​ണ് വ​ലി​യ പ്ര​ശ്നം. കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്തു കൂ​ടി ജ​ല​നി​ധി​യു​ടെ പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രു​ടെ ദൈ​ന്യ​ത പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ എ​ൻ.​എ​ഫ്.​പി.​ആ​ർ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterInternational Day of Older PersonsPalleema
News Summary - Palleema is alone without drinking water
Next Story