ആരവമൊഴിഞ്ഞ സ്കൂളിൽ പത്മിനിയമ്മ ഹാജറുണ്ടാവും
text_fieldsപത്മിനിയമ്മ
ചെറുവത്തൂർ: ചെറിയാക്കര ഗവ. എൽ.പി സ്കൂളിലെ മക്കളുടെ പ്രിയപ്പെട്ട പത്മിനിയമ്മ സ്കൂളില്ലെങ്കിലും സ്കൂളിലെത്തും. വിദ്യാലയത്തിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഇവർക്ക് ഒരു ദിവസം പോലും ഇവിടെയെത്താതെ പറ്റില്ല. കോവിഡിനെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയത്തിൽ അധ്യാപകർക്കൊപ്പം പത്മിനി അമ്മയുമുണ്ടാവും.
നന്നായി കവിതയെഴുതുകയും പാടുകയും ചെയ്യാറുള്ള ഇവർ ഇവിടത്തെ കുട്ടികൾക്കും, കുട്ടികൾ ഇവർക്കും അനുഗ്രഹമാണ്. നാട്ടിലെ പ്രതിഭ എന്ന നിലയിൽ കഴിഞ്ഞ വർഷം വിദ്യാലയം ഇവരെ ആദരിച്ചിരുന്നു. സ്കൂൾ വികസന സമിതിയുടെ നിർവാഹക സമിതി അംഗം കൂടിയാണിവർ. വിദ്യാലയ പ്രവേശനോത്സവവും മറ്റ് വിശേഷ ദിനങ്ങളും പത്മിനി അമ്മക്കും ആേഘാഷമാണ്. സ്കൂളിലെ പച്ചക്കറി കൃഷിക്ക് തെൻറ നെൽവയൽ വിട്ടുകൊടുത്തു. പൊതാവൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ രഘു മോഹനെൻറ ഭാര്യയാണിവർ.
പ്രീ പ്രൈമറി കുട്ടികൾക്ക് അമ്മ ടീച്ചർ പദ്ധതിയുടെ ഭാഗമായി കഥ പറയാൻ എത്തിയതും പത്മിനിയമ്മ തന്നെ. കോവിഡ് കാലത്ത് ഒട്ടേറെ കവിതകൾ എഴുതിയ ചെറിയാക്കരയുടെ പ്രിയചേച്ചിയെ സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പരിചിതമാണ്. നാളിതുവരെ കവിതക്കും നാടൻപാട്ടിനും ലഭിച്ച സമ്മാനങ്ങൾ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഇവർ. ഒപ്പം കുട്ടികളുടെ കുതൂഹലങ്ങൾ നിറഞ്ഞ സ്കൂൾ ദിനങ്ങൾക്കായുള്ള കാത്തിരിപ്പിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

