മാരിയത്തും സതിയും തമ്മിൽക്കണ്ടു...
text_fieldsതൃക്കരിപ്പൂർ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരായ ചങ്ങാതിമാർ നേരിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. രണ്ടുപേരും കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെച്ചു. തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കിടപ്പുരോഗി കുടുംബ സംഗമമാണ് അപൂർവ സുഹൃദ് സംഗമത്തിന് കൂടി വേദിയായത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായിട്ടും ആത്മബലത്തിൽ ബിരുദം നേടി കാലിക്കറ്റ് സർവകലാശായിൽ ലൈബ്രറി അസിസ്റ്റന്റായ സി.എച്ച്. മാരിയത്തും ഭിന്നശേഷിയെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ കഴിയാത്തപ്പോഴും അക്ഷരങ്ങളുടെ കരുത്തിൽ പോരായ്മകളെ മറികടന്ന സതി കൊടക്കാടുമാണ് ആദ്യമായി പരസ്പരം കണ്ടത്.
മാരിയത്ത് വരയെ പ്രണയിച്ചപ്പോൾ അക്ഷരങ്ങളായിരുന്നു സതിയുടെ കൂട്ടുകാർ. ഭിന്ന ശേഷിയുള്ളവര്‍ക്ക് പ്രചോദനമായ 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' എന്ന ആത്മകഥാംശ പുസ്തകത്തിലൂടെയാണ് മാരിയത്ത് പുറംലോകത്തേക്ക് സഞ്ചരിച്ചത്. അതേസമയം, സതിയുടെ വായനച്ചങ്ങാത്തം അവളെ പാഠപുസ്തകത്തിലേക്ക് കൈനടത്തി. മൂന്നാം തരത്തിലെ പാഠഭാഗത്തിലാണ് സതിയുള്ളത്. ചക്രക്കസേരയിൽ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതമാണ് ഇരുവരും ആഘോഷമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

