ഒമാനി വനിതദിനം; പ്രഥമ വനിത ആശംസ നേർന്നു
text_fieldsഅസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി
മസ്കത്ത്: ഒമാനി വനിതദിനത്തോടനുബന്ധിച്ച പ്രഥമ വനിത അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ആശംസ നേർന്നു. വനിതദിനത്തിൽ രാജ്യത്തിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുന്നതായും രാജ്യത്തിന്റെ വികസനത്തിന് അവർ നൽകിയ മഹത്തായ സംഭാവനകൾക്ക് നന്ദി പറയുന്നതായും പ്രഥമ വനിത പറഞ്ഞു. പാണ്ഡിത്യപരവും പ്രായോഗികവുമായ മേഖലകളിലെ ഉയർന്ന തലങ്ങളിലേക്കുള്ള ഒമാനി സ്ത്രീകളുടെ പ്രവേശനം വിലമതിക്കുന്നതായും നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു. ഒക്ടോബർ 17ന് ആണ് രാജ്യത്ത് വനിത ദിനമായി ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

