Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപ്രമുഖ സ്ത്രീ അവകാശ...

പ്രമുഖ സ്ത്രീ അവകാശ പ്രവർത്തക സോനാൾ ശുക്ല നിര്യാതയായി

text_fields
bookmark_border
Sonal-Shukla 9921
cancel

മുംബൈ: പ്രമുഖ സ്ത്രീ അവകാശ പ്രവർത്തക സോനാൾ ശുക്ല നിര്യാതയായി. 80 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്ത്രീ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വച ചാരിറ്റബ്ൾ ട്രസ്റ്റിന്‍റെ സ്ഥാപകയാണ്. 1980 മുതൽ സ്ത്രീപക്ഷ അവകാശ പ്രവർത്തനങ്ങളിൽ സജീവമായ ഇവർ സോനാൾ ബെൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫോറം എഗയ്ൻസ്റ്റ് ഒപ്രഷൻ ഓഫ് വുമൺ സംഘടനയുടെ സഹസ്ഥാപകയാണ്.

ചേരിയിലെയും മറ്റ് പിന്നാക്ക സാഹചര്യങ്ങളിലേയും പെൺകുട്ടികളുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തിയാണ് സോനാൾ ശുക്ല 1980കളിൽ പ്രവർത്തന മേഖലയിലേക്ക് കടന്നത്. സ്വന്തം വീട്ടിലെ ഒരു മുറി സപ്പോർട്ട് സെന്‍ററാക്കി മാറ്റി ലൈംഗികാതിക്രമങ്ങൾക്കും മറ്റ് ആക്രമണങ്ങൾക്കും ഇരയായ സ്ത്രീകൾക്ക് സഹായം നൽകിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഫെമിനിസ്റ്റ് ഐക്കണായി ആഗോളതലത്തിൽ അംഗീകാരം നേടിയ സോനാൾ ശുക്ല, വച ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സ്ത്രീകളുടെ മാത്രം 3000ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ പോരാളികളെ കുറിച്ച് ഡോക്യുമെന്‍ററിയും തയാറാക്കിയിരുന്നു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonal Shukla
News Summary - Noted womens rights activist Sonal Shukla passes away in Mumbai
Next Story