Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപടികയറി കാസർകോടിന്‍റെ...

പടികയറി കാസർകോടിന്‍റെ നഗ്മ മുഹമ്മദ്; ജപ്പാൻ അംബാസഡറായി ചുമതലയേറ്റു

text_fields
bookmark_border
Nagma Mohamed Mallick
cancel
camera_alt

നഗ്മ മുഹമ്മദ് മാലിക്

കാസർകോട്: പോളണ്ട് അംബാസഡർ സ്ഥാനത്തുനിന്ന് കാസർകോടിന്റെ അഭിമാനമായ നഗ്മ മുഹമ്മദ് മാലിക് ജപ്പാൻ ഇന്ത്യൻ അംബാസഡർ സ്ഥാനത്തേക്ക്. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും സുലു ബാനുവിന്റെയും മകളാല നഗ്മ മുഹമ്മദ് എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദരപുത്രിയാണ്. ജനിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു.

പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച നഗ്മ അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തു. 1991ൽ ഇന്ത്യയിലെ ആദ്യ വനിത ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ ആയി നിയമിതയായി. 1991ൽ വിദേശകാര്യ സർവിസിൽ ചേർന്നു. പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ പേഴ്സണൽ സ്റ്റാഫിൽ വെസ്റ്റ് യൂറോപ്പ് ഡിവിഷനിലും ജോലി ചെയ്തു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി. റഷ്യയുമായും സി.ഐ.എസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചു. പിന്നാലെ ഡൽഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ട നഗ്മ വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവും യുറേഷ്യ ഡിവിഷനിൽ ഡയറക്ടറുമായിരുന്നു. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു.

തുനീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണൈ ദാറുസ്സലാമിലെ ഹൈകമീഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി. കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിച്ച അഡീഷനൽ സെക്രട്ടറിയായും (ആഫ്രിക്ക) സേവനമനുഷ്ഠിച്ചു. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു. ഈ പദവിയിൽനിന്നാണ് ജപ്പാനിലെ അംബാസഡറായി ഇവർ നിയമിതയാകുന്നത്. തുനീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണൈ ദാറുസ്സലാമിലെ ഹൈക്കമീഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി.

കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിച്ച അഡീഷനൽ സെക്രട്ടറിയായും (ആഫ്രിക്ക) സേവനമനുഷ്ഠിച്ചു. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു. ഈ പദവിയിൽനിന്നാണ് ജപ്പാനിലെ അംബാസഡറായി ഇവർ നിയമിതയാകുന്നത്. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ രക്തസാക്ഷിയായ ലെഫ്‌. പി. മുഹമ്മദ് ഹാഷി (23) നഗ്മയുടെ അമ്മാവനാണ്. തളങ്കരയിലെ തെരുവിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

പുലിക്കുന്നിൽ സ്തൂപവും നിർമിച്ചിട്ടുണ്ട്. 1930 മുതൽ 1970 വരെ കാസർകോട് കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആദ്യത്തെ മുസ്‌ലിം അഭിഭാഷകരിൽ ഒരാളായിരുന്നു നഗ്മയുടെ മുത്തച്ഛനായ ഫോർട്ട് റോഡ് തെരുവത്ത് കുന്നിൽ പുതിയപുരയിൽ അഹമ്മദ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നഗ്മക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇതോടൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയവയിലും കമ്പമുണ്ട്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ ഫരീദ് ഇനാം മാലിക്കാണ് ഭർത്താവ്. ഒരു മകനും ഒരു മകളുമുണ്ട്. റഷ്യയുമായും സി.ഐ.എസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India AmbassadorJapan Ambassador
News Summary - Nagma Muhammed takes charge as Japan Ambassador
Next Story