മിസ് കേരളയിലേക്ക് ചുവടുവെച്ച് മോനിഷ
text_fieldsമോനിഷ ഭാരതി
ഫെബ്രുവരി 24ന് തൃശൂരിൽ മിസ് കേരള ഫിനാലെ നടക്കുമ്പോൾ ഫാഷൻ റാമ്പിൽ ക്യാറ്റ്വാക്ക് നടത്താൻ ദുബൈയിൽ നിന്നൊരു കൊച്ചിക്കാരിയുമുണ്ടാകും, മോനിഷ ഭാരതി. പ്രീ ഇവന്റും ഓഡിഷനും പിന്നിട്ട മോനിഷ സുന്ദരി പട്ടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് റാമ്പിലേക്കിറങ്ങുന്നത്. അറോറ ഫിലിം കമ്പനി നടത്തുന്ന മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഇവന്റിലേക്ക് നൗറിൻ ഷെരീഫിന്റെയും മിയയുടെയുമൊക്കെ പിൻഗാമിയാകാമെന്ന പ്രതീക്ഷയിലാണ് ഓരോ സുന്ദരിമാരും ചുവടുവെക്കുന്നത്.
കൊച്ചിയിൽ 24 ന്യൂസിലെ സബ് എഡിറ്ററായിരുന്ന മോനിഷ ദുബൈയിൽ ബെറ്റർ മീഡിയ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ചെറിയ രീതിയിൽ േവ്ലാഗും ചെയ്ത് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ മാധ്യമപ്രവർത്തനത്തിന്റെ വിരസതക്കിടയിലാണ് മോഡലിങ്ങിലേക്ക് ചുവടുമാറിയത്. ചെറിയ ഫോട്ടോഷൂട്ടിലായിരുന്നു തുടക്കം. 2020ൽ നടന്ന മിസ് മലയാളി ഇവന്റിൽ പേഴ്സനാലിറ്റി ടൈറ്റിൽ വിന്നറായിരുന്നു.
തൃശൂരിൽ 900 പേരോളം അണിനിരന്ന പ്രി ഇവന്റിൽ യോഗ്യത നേടിയാണ് മിസ് കേരളയുടെ ഫിനാലേയിലേക്ക് എത്തിപ്പെട്ടത്. ദുബൈയിൽ എത്തിയിട്ട് രണ്ട് മാസമേ ആയിള്ളുള്ളൂ. നാട്ടിൽ വിവിധ ഷോകൾ ചെയ്തിട്ടുണ്ട്. തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മോനിഷ മത്സരത്തിനായി അടുത്ത മാസം നാട്ടിലേക്ക് തിരിക്കും.

