Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഎം.എം. ബിജിക്ക്...

എം.എം. ബിജിക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

text_fields
bookmark_border
എം.എം. ബിജിക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
cancel

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് കായണ്ണ സ്വദേശിനി എം.എം. ബിജി അർഹയായി. വടകര പിങ്ക് പൊലീസ് പട്രോളിൽ ജോലി ചെയ്യുകയാണ്. ബിരുദധാരിയായ ഇവർ പൊലീസിൽ എത്തിയതിനുശേഷം കൗൺസലിങ്​ സൈക്കോളജിയിൽ ഡിപ്ലോമ കോഴ്സ്, ഹിപ്നോട്ടിക് കൗൺസലിങ്​, ന്യൂമോണിക്സ് തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കി.

കോഴിക്കോട് റൂറൽ ജില്ലയിലെ പ്രമാദമായ ചില കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ആവശ്യപ്രകാരം മൊഴിയെടുക്കുന്നതിനായി കൗൺസലിങ്​ നടത്തിയിട്ടുണ്ട്. പൊലീസ് ട്രെയിനിങ്​ കോളജിൽ ക്ലാസുകൾ എടുത്തിട്ടുണ്ട്.

പൊലീസ് ജോലികൾക്ക് പുറമെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പങ്കാളിയാണ്. കരികണ്ടൻപാറ എടവനക്കണ്ടി സജീവാണ്​ ഭർത്താവ്​. മക്കൾ: ഹരിനന്ദ്, ശ്രേയനന്ദന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police MedalMM.BijiPinarayi Vijayan
Next Story