Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഉ​പ്പാ​ന്റെ ക​ര​ളാ; ...

ഉ​പ്പാ​ന്റെ ക​ര​ളാ; കരൾമാറ്റ ശസ്ത്രക്രിയയിലൂടെ പിതാവിന്റെ ജീവൻ തിരിച്ചുകൊണ്ടുവന്നു മി​ർ​ഷാ​ന​ക്ക് സ്നേ​ഹ​സ​മ്മാ​നം

text_fields
bookmark_border
ഉ​പ്പാ​ന്റെ ക​ര​ളാ;  കരൾമാറ്റ ശസ്ത്രക്രിയയിലൂടെ പിതാവിന്റെ ജീവൻ തിരിച്ചുകൊണ്ടുവന്നു മി​ർ​ഷാ​ന​ക്ക് സ്നേ​ഹ​സ​മ്മാ​നം
cancel
camera_alt

പി​താ​വി​ന് ക​ര​ൾ ന​ൽ​കി​യ മ​ക​ൾ മി​ർ​ഷാ​ന​യെ ദേ​ശീ​യ​വേ​ദി അ​നു​മോ​ദി​ച്ച​പ്പോ​ൾ

മൊ​ഗ്രാ​ൽ: ക​ര​ൾ മാ​റ്റി​വെ​ക്ക​ലി​ലൂ​ടെ മാ​ത്ര​മേ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​കൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ മൊ​ഗ്രാ​ൽ വ​ലി​യ​നാ​ങ്കി​യി​ലെ അ​ബ്ദു​ൽ മു​നീ​റി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ക​വ​ഴി മ​ക​ൾ മി​ർ​ഷാ​ന മാ​തൃ​ക​യാ​യി. ഗു​രു​ത​ര​മാ​യ ക​ര​ൾ​രോ​ഗം മൂ​ലം ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​യി​രു​ന്ന അ​ബ്ദു​ൽ മു​നീ​റി​ന് ത​ന്റെ ക​ര​ളി​ന്റെ ഒ​രു​ഭാ​ഗം പ​കു​ത്തു​ന​ൽ​കി പു​തു​ജീ​വ​ൻ സ​മ്മാ​നി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു 19കാ​രി​യാ​യി​രു​ന്ന മ​ക​ൾ മി​ർ​ഷാ​ന.

പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം ലാ​ബ് ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ മി​ർ​ഷാ​ന നി​ല​വി​ൽ കാ​സ​ർ​കോ​ട് എ.​സെ​ഡ് ലേ​ണി​ങ് കോ​ള​ജി​ൽ മോ​ണ്ടി​സോ​റി ടീ​ച്ച​ർ ട്രെ​യി​നി​ങ് കോ​ഴ്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ര​ണ്ടു​മാ​സം മു​മ്പ് മി​ർ​ഷാ​ന​യു​ടെ നി​ക്കാ​ഹും ന​ട​ന്നു. സ്നേ​ഹ​വും ക​ട​മ​യും അ​ന്യം​നി​ൽ​ക്കു​ന്ന ഇ​ന്നി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ​യും ത്യാ​ഗ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ ഫാ​ത്തി​മ മി​ർ​ഷാ​ന​യെ മൊ​ഗ്രാ​ൽ ദേ​ശീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ച് സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്റ് എ.​എം. സി​ദ്ദീ​ഖ് റ​ഹ്മാ​ൻ സ്നേ​ഹ​സ​മ്മാ​നം കൈ​മാ​റി. ജ​ന. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ കു​ഞ്ഞി ടൈ​ൽ​സ്, എം.​എ. മൂ​സ, ടി.​കെ. അ​ൻ​വ​ർ, മു​ഹ​മ്മ​ദ് സ്മാ​ർ​ട്ട്, റി​യാ​സ് ക​രീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenliver transplant surgeryHealth News
News Summary - Mirshan who brought his father back to life through liver transplant surgery
Next Story