മെക്സിക്കോയുടെ വനേസ പോൻസ് ലോക സുന്ദരി
text_fieldsസാന്യ(ചൈന): അറുപത്തി എട്ടാമത് ലോക സുന്ദരിയായി മെക്സിക്കോയുടെ വനേസ പോൻസ് ഡി ലിയോൺ തെരഞ്ഞെടുക്കപ്പെട്ട ു. കഴിഞ്ഞ വർഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാർ 26കാരി വനേസക്ക് ലോക സുന്ദരിയുടെ കിരീടം അണിയിച്ചു. തായ്ലൻറിെൻറ നികോളെയ്ൻ ലിംസ്നുകൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇൗ നേട്ടം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് വനേസ പറഞ്ഞു. എല്ലാ പെൺകുട്ടികളും ഇത് അർഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നിൽക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര വാണിജ്യത്തിൽ ബിരുദധാരിയായ വനേസ നാഷണൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷകയുമാണ്. കൂടാതെ മോഡലും അവതാരകയും കൂടിയാണ്.
ഇന്ത്യെയ പ്രതിനിധീകരിച്ച് മത്സരിച്ച തിരുച്ചിറപ്പള്ളി സ്വദേശിനി അനു ക്രീതിക്ക് അവസാന 12ൽ കടക്കാൻ സാധിച്ചില്ല. അവസാന 30ൽ ഇടം നേടി തൃപ്തിപ്പെടേണ്ടിവന്നു. 118 മത്സരാർഥികളാണ് ഇത്തവണ ലോക സുന്ദരി പട്ടത്തിനായി മത്സര രംഗത്തുണ്ടായിരുന്നത്.
