Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right'ലക്ഷദ്വീപ്​ പൊരുതും,...

'ലക്ഷദ്വീപ്​ പൊരുതും, കടലിളകും വരെ'; ഫാഷിസ്റ്റ്​ കടന്നുകയറ്റ ആകുലതകൾ പങ്കുവെച്ച് ഫാരിഷ ടീച്ചർ

text_fields
bookmark_border
Harisha Teacher
cancel
camera_alt

കണ്ണൂർ മാട്ടൂൽ പഞ്ചായത്ത്​ പ്രസിഡൻറ്​ ഫാരിഷ ടീച്ചർ (ഫോ​ട്ടോ: ഷക്കീർ ​ഐഷോട്ട്)

കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്‍റും​ ലക്ഷദ്വീപിലെ ആന്ത്രോത്ത്​ ദ്വീപുകാരിയുമായ ഫാരിഷ ടീച്ചർ ജന്മനാടി​ന്‍റെ സ്വസ്​ഥ ജീവിതത്തിനു​മേലുള്ള ഫാഷിസ്​റ്റ്​ കടന്നുകയറ്റത്തിലുള്ള ആകുലതകൾ പങ്കുവെക്കുകയാണ്​...

കണ്ണൂരിലെ അറക്കൽ രാജവംശത്തി​െൻറ അധീനതയിലായിരുന്നു ഒരുകാലത്ത്​ ലക്ഷദ്വീപ്​. അതേ ദ്വീപ്​ സമൂഹത്തിലെ ആ​​േന്ത്രാത്തിൽനിന്നുള്ള ഒരു പെൺകുട്ടി അറക്കൽ രാജവംശത്തി​െൻറ തട്ടകമായ കണ്ണൂരിലെ ഒരു പഞ്ചായത്തിലെ പ്രസിഡൻറായി തിളങ്ങുന്നുണ്ട്​ ഇന്ന്. കണ്ണൂർ മാട്ടൂൽ പഞ്ചായത്ത്​ പ്രസിഡൻറ്​ ഫാരിഷ കുന്നാഷാഡ എന്ന ഫാരിഷ ടീച്ചർക്കാണ്​ ആ ചരിത്ര നിയോഗം. പൂർണാർഥത്തിൽ ദ്വീപായ​ മാട്ടൂലിലെ ​തെക്കുമ്പാടും പഞ്ചായത്തും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരംതന്നെയാണ്​ കേരളവും ലക്ഷദ്വീപും തമ്മിലെ ബന്ധവുമെന്ന്​ പറയേണ്ടിവരും. അതി​െൻറ മുന്തിയ ഉദാഹരണമാണ്​ ലക്ഷദ്വീപിൽനിന്നുള്ള ഒരു യുവതി കേരളത്തിലെ ഒരു പഞ്ചായത്തി​െൻറ അധ്യക്ഷയായത്​.

കേരളവും ലക്ഷദ്വീപും തമ്മിൽ ഭൂമിശാസ്​ത്രപരവും സാംസ്​കാരികപരവും ചരിത്രപരവുമായ ഒ​േട്ടറെ സാമ്യതകളുണ്ട്​. ഭാഷ, വേഷം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലെല്ലാം ദ്വീപുകാർ മലയാളികളാണ്. കേരളം പിറവികൊണ്ട 1956 നവംബർ ഒന്നിനു​ ത​ന്നെയാണ്​ ​ദ്വീപി​െൻറയും പിറവി. ലിപിയില്ലാത്ത ജസ്​രി ഭാഷയാണ്​ സംസാരിക്കുന്നതെങ്കിലും ഒൗദ്യോഗിക ഭാഷ മലയാളമാണ്​. ഫാരിഷ ടീച്ചർ അടക്കം ദ്വീപിലെ പല പ്രമുഖരും വിദ്യാഭ്യാസം നേടിയത്​ കേരളത്തിൽനിന്നാണ്​. ദ്വീപിലെ പാർല​െമൻറ്​ അംഗമായ പി.പി. മുഹമ്മദ്​ ഫൈസൽ തളിപ്പറമ്പ്​ സർ സയ്യിദ്​ കോളജിലാണ്​ പഠിച്ചത്​. കേരളത്തിലെ വിവിധ കലാലയങ്ങളിലായി നൂറുകണക്കിന്​ ലക്ഷദ്വീപ്​ വിദ്യാർഥികളുണ്ട്​.

ആകെ 65,000 പേരുള്ള ദ്വീപുകാരുടെ കുടുംബവേര്​ കിടക്കുന്നത്​ കേരളത്തിലാണ്​. നൂറ്റാണ്ടുകൾക്കു​ മുമ്പുള്ള കുടിയേറ്റ ബന്ധങ്ങളും പുതിയ കെട്ടുബന്ധങ്ങളും അതിലുണ്ട്​. പുതിയങ്ങാടിയിൽ കുടുംബവേരുള്ള ആന്ത്രോത്ത്​ കീച്ചേരിയിലെ സയ്യിദ്​ ശൈഖ്​ കോയയുടെയും ഖൈറുന്നീസയുടെയും നാലാമത്തെ മകളായ ഫാരിഷ ആന്ത്രോത്തെ എം.ജി.എച്ച്​.എസിൽനിന്നാണ്​ പ്ലസ്​ ടു പഠനം പൂർത്തിയാക്കിയത്​. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്​. പിതാവ്​ സബ്​ ഡിവിഷനൽ ഒാഫിസിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ വിരമിച്ചു. എറണാകുളം മഹാരാജാസ്​ കോളജിൽനിന്ന്​ ബിരുദവും കൊല്ലം എസ്​.എൻ കോളജിൽ നിന്ന്​ ബിരുദാനന്തര ബിരുദവും നേടിയ ഫാരിഷ 10 വർഷം മുമ്പ്​ പ്രമുഖ മാപ്പിളപ്പാട്ട്​ ഗായകൻ ആബിദുമായുള്ള വിവാഹത്തോടെയാണ്​ മാട്ടൂലിലെത്തുന്നത്​. പുതിയങ്ങാടിയിലെ പിതാവി​െൻറ കുടുംബം വഴി വന്ന ആലോചനയാണ്​ വിവാഹത്തിലെത്തിയത്​.

വിവാഹശേഷം മാട്ടൂർ സെ​ൻട്രൽ ഹിദായത്ത്​ ഇംഗ്ലീഷ്​ മീഡിയം നഴ്​സറി സ്​കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു. ശേഷം മാട്ടൂൽ മാപ്പിള യു.പി സ്​കൂൾ അധ്യാപികയായി പ്രവർത്തിച്ചു. അധ്യാപികയായുള്ള പ്രവർത്തനപരിചയം കൈമുതലാക്കിയാണ്​ പൊതുപ്രവർത്തന രംഗത്തേക്ക്​ കടന്നുവരുന്നത്​. സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. ദ്വീപിലെ ദേശീയ ആരോഗ്യ മിഷ​െൻറ ഡയറക്​ടറും മാതൃസഹോദരനുമായ ഡോ. ഷംസുദ്ദീ​െൻറയും ഭർത്താവ്​ ആബിദി​െൻറയും നിറഞ്ഞ പിന്തുണ ഫാരിഷക്ക്​ കരുത്തായി. അങ്ങനെയാണ്​ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ മുസ്​ലിംലീഗ്​ പ്രതിനിധിയായി മത്സരിക്കുന്നതും വിജയിക്കുന്നതും പ്രസിഡൻറാകുന്നതും. രണ്ടു​ മക്കളുണ്ട്^ അൽഹാൻ ആബിദ്​, അസ്​ല ആബിദ്​.

പഞ്ചായത്ത്​ ഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകു​േമ്പാഴും സ്വന്തം നാടി​െൻറ ഇന്നത്തെ സ്​ഥിതിയിൽ അവർ അതീവ ദുഃഖിതയാണ്​. പഞ്ചായത്ത്​ പ്രസിഡൻറായതിനാൽ തന്നെ ദ്വീപിലെ പഞ്ചായത്തുകളുടെ നിലവിലുള്ള അധികാരവും എടുത്തുകളയുന്നത്​ അവരെ ഏറെ വേദനിപ്പിക്കുന്നു. ''കേന്ദ്രഭരണപ്രദേശമായതിനാൽ കേരളത്തിലെ പഞ്ചായത്തുകളുടെ അത്ര അധികാരമോ സ്വയംഭരണമോ ദ്വീപിലെ പഞ്ചായത്തുകൾക്കില്ല. എന്നിരുന്നാലും പരിമിതികൾക്കുള്ളിൽ നിന്ന്​ അവ മികച്ച പ്രവർത്തനം കാഴ്​ചവെക്കുന്നു. കോവിഡ്​ പ്രതിരോധം അതി​െൻറ ഉത്തമ ഉദാഹരണമാണ്​. കേരളത്തിലെന്നപോലെ കോവിഡ്​ പ്രതിരോധത്തിൽ ഗ്രാമപഞ്ചായത്തുകൾ നിർണായക പങ്കുവഹിച്ചിരുന്ന പ്രദേശമായിരുന്നു ദ്വീപും. കോവിഡ്​ രോഗികളില്ലാത്ത ഗ്രീൻ സോൺ ആയിരുന്നു മാസങ്ങൾക്കു​ മുമ്പ്​ വരെ ദ്വീപ്​.

അതിനുതക്ക പെരുമാറ്റച്ചട്ടങ്ങളാണ്​ അഡ്​മിനിസ്​ട്രേറ്ററായിരുന്ന ദിനേഷ്​ ശർമയുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നത്​. ഏഴു​ ദിവസത്തെ ഇരട്ട ക്വാറൻറീൻ ആയിരുന്നു അതിൽ പ്രധാനം. അത്​ ദ്വീപുകാർ അക്ഷരംപ്രതി പാലിച്ചു. ഒാരോ ദ്വീപ്​ പഞ്ചായത്തിലെയും ഭരണസമിതി അംഗങ്ങൾ ആരോഗ്യപ്രവർത്തകർക്കൊപ്പം സജീവമായി കോവിഡ്​ പ്രതിരോധത്തിൽ പങ്കാളികളായി. 10​ ദ്വീപ്​ പഞ്ചായത്തുകൾ കൂടിച്ചേർന്ന ജില്ലാ പഞ്ചായത്ത്​ അതിനു​ നേതൃത്വം നൽകി. കവരത്തി ദ്വീപാണ്​ ജില്ലാ പഞ്ചായത്ത്​ ആസ്​ഥാനം.

ദിനേഷ്​ ശർമയുടെ മരണംമൂലം ഒഴിവുവന്ന അഡ്​മിനിസ്​ട്രേറ്റർ പദവിയിലേക്ക്​ പതിവിനു​ വിപരീതമായ രാഷ്​ട്രീയ നിയമനമാണ്​ നടന്നത്​. ​പ്രഫുൽ ​േഖാദ പ​േട്ടൽ എന്ന പുതിയ അഡ്​മിനിസ്​ട്രേറ്റർ കോവിഡ്​ പ്രതിരോധത്തെക്കാൾ അതിവേഗം പുതിയ നിയമങ്ങളും പരിഷ്​കാരങ്ങളും​ കൊണ്ടു​വരാനാണ്​ ഉത്സാഹിച്ചത്​. ദ്വീപ്​ പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരാവകാശങ്ങൾ വെട്ടിക്കുറച്ചു. അത്​ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളുടെ താളംതെറ്റിച്ചു. ഗ്രീൺ സോൺ ആയിരുന്ന ദ്വീപിൽ നാലായിരത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു. 20 മരണവുമുണ്ടായി.

കൃത്യമായ രാഷ്​ട്രീയലക്ഷ്യത്തോടെയാണ്​ പ്രഫുൽ ഖോദ പ​േട്ടലി​െൻറ വരവ്​. അത്​ ശരിവെക്കുന്നതാണ്​ അയാൾ നടപ്പാക്കിയ നിയമങ്ങ​േളാരോന്നും. ഗുണ്ടാ നിയമമായ പാസ പ്രകാരം ദ്വീപ്​ പഞ്ചായത്ത്​ അംഗങ്ങൾപോലും ശിക്ഷക്കു വിധേയമാകുന്നു. രാജ്യത്താകമാനം ആഞ്ഞടിച്ച പൗരത്വപ്രക്ഷോഭത്തി​െൻറ ഭാഗമായി പോസ്​റ്ററും ബാനറുകളും സ്​ഥാപിച്ചു എന്നതാണ്​ അവർക്കെതിരായ കുറ്റം. പ​േട്ടൽ ഉണ്ടാക്കുന്നത്​ നിയമമല്ല, ഭീകരനിയമങ്ങളാണ്​. പല നിയമങ്ങളും കരടാണ്​. ദിവസങ്ങൾ കഴിയു​േമ്പാൾ അതെല്ലാം നിയമമാകും. പ്രതിഷേധങ്ങളെ മുളയിലേ നുള്ളിക്കളയാനാണ്​ അവർ നോക്കുന്നത്​. അതിലുപരി മാധ്യമങ്ങളെ നിശ്ശബ്​ദമാക്കാൻ ശ്രമങ്ങൾ നടക്കുന്നു. ദ്വീപിൽ നടക്കുന്നത്​ പുറംലോകമറിയരുത്​ എന്ന വാശിയിലാണ്​ ഫാഷിസ്​റ്റ്​ ഭരണകൂടം.

സർക്കാർ ജീവനക്കാരെ ജോലിയിലെ 'കാര്യക്ഷമത' നോക്കി തരംതിരിക്കുന്നതും അത്യാഹിത രോഗികൾക്ക്​ കിട്ടിക്കൊണ്ടിരുന്ന എയർ ആംബുലൻസ്​ സർവിസിന്​ നിയന്ത്രണം ഏർപ്പെടുത്തുന്നതും ബോധപൂർവം ദ്രോഹിക്കണം എന്ന ഉദ്ദേശ്യത്താൽ ത​െന്നയാണ്​. ലക്ഷദ്വീപ്​ വികസന ​അതോറിറ്റിയുടെ റോഡ്​ വികസന നയം ദ്വീപുകാരുടെ ജീവനും ജീവിതത്തിനുംതന്നെ ഭീഷണിയാണ്​. ആകെ 32.5 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുള്ള ദ്വീപിൽ ഒാരോ ദ്വീപി​െൻറയും ശരാശരി വിസ്​തൃതി 3.2 ചതുരശ്ര കിലോ മീറ്റർ ആണെന്നിരിക്കെ 15 മീറ്റർ വീതിയിൽ റോഡ്​ നിർമിച്ചാൽ ജനങ്ങൾ എവിടെ പോകും? ഭൂമി ജനങ്ങളിൽനിന്ന്​ പിടിച്ചെടുക്കാനാണ്​ അവരുടെ തീരുമാനം. ദ്വീപിനെ ടൂറിസ്​റ്റ്​ കേന്ദ്രമാക്കി കോർപറേറ്റുകൾക്ക്​ തീറെഴുതിക്കൊടുക്കുക എന്ന ഗൂഢോദ്ദേശ്യമാണ്​ അവർക്കുള്ളത്​.

ഇൗ ​ഫാഷിസ്​റ്റ്​ നയങ്ങൾക്കെതിരെ ദ്വീപുകാർ കൈയുംകെട്ടി നോക്കിനിൽക്കില്ല. നല്ല സമരവീര്യമുള്ള ജനതയാണ്​ ഞങ്ങളുടേത്​. നിലനിൽപിനായി അവസാന ശ്വാസംവരെ പൊരുതാൻ ഉറച്ചിരിക്കുകയാണ്​ ഒാരോ ദ്വീപ്​ നിവാസിയും.'' കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും രാഷ്​ട്രീയ നേതൃത്വവും നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഇൗ പിന്തുണയിൽ വലിയ പ്രതീക്ഷ ദ്വീപുകാർക്കുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lakshadweeplakshadweepHarisha TeacherMattool panchayath
News Summary - Mattool panchayath president Farisha Teacher in lakshadweep issues
Next Story