Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമാസ്റ്റേഴ്സ്...

മാസ്റ്റേഴ്സ് അത്​ലറ്റിക്സ്​: ഇരട്ടമെഡൽ നേട്ടവുമായി മഹറോഷ്

text_fields
bookmark_border
Maharosh Jabbar
cancel

തൊ​ടു​പു​ഴ: കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട മെ​ഡ​ൽ നേ​ടി തൊ​ടു​പു​ഴ​യു​ടെ അ​ഭി​മാ​ന​മാ​യി മ​ഹ​റോ​ഷ് ജ​ബ്ബാ​ർ. ഹാ​മ​ർ ത്രോ​യി​ൽ സ്വ​ർ​ണം, ഡി​സ്‌​ക​സ് ത്രോ​യി​ൽ വെ​ങ്ക​ലം എ​ന്നി​വ നേ​ടി​യാ​ണ് മ​ഹ​റോ​ഷ് ര​ണ്ട് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം കാ​യി​ക​രം​ഗ​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി​യ​ത്.

43ാമ​ത് ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ പ​ങ്കെ​ടു​ത്ത മ​ഹ​റോ​ഷ്, മു​മ്പ് ദേ​ശീ​യ-​സം​സ്ഥാ​ന മീ​റ്റു​ക​ളി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ 40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്.

മേ​യി​ൽ ഫി​ലി​പ്പീ​ൻ​സി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത​യും മ​ഹ​റോ​ഷ് നേ​ടി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​സി. മു​ഹ​മ്മ​ദ് ജ​മീ​ലി​ന്‍റെ ഭാ​ര്യ​യും തൊ​ടു​പു​ഴ ഓ​ലി​ക്ക​ൽ ജ​ബ്ബാ​ർ-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്. മ​ക്ക​ൾ: റി​സ്‌​വാ​ൻ, റ​സാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiMasters AthleticsMaharosh Jabbardouble medal
News Summary - Masters Athletics: Maharosh with double medal achievement
Next Story