Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസൗദി ദേശീയ ഗെയിംസിൽ...

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ​ നേട്ടം

text_fields
bookmark_border
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ​ നേട്ടം
cancel
camera_alt

ഖദീജ നിസ ​സ്വർണ മെഡലുമായി, പിതാവ് അബ്ദുൽ ലത്തീഫി​നോടൊപ്പം

റിയാദ്: പ്രഥമ സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക്​ സുവർണ നേട്ടം. ബാഡ്​മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10​ ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്​റ്റ്​ ഇൻർനാഷനൽ ഇന്ത്യൻ സ്​കുളിലെ 11-ാം ക്ലാസ്​ വിദ്യാർഥിനിയുമായ ഖദീജ നത്‍യാണ്.

മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ്​ ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ്​ ഈ പെൺകുട്ടിക്ക്​ തുണയായത്​. ഖദീജ നിസ സൗദി ദേശീയ ഗെയിസിൽ മത്സരിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത്​ 'ഗൾഫ്​ മാധ്യമ'മാണ്​.

ഒക്​ടോബർ 28-ന്​ റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ്​ ബാഡ്​മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്​. ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്​ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്​ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി.

ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്​ദ്​ ക്ലബ്ബിനെ പ്രതിനിധീകരിച്ച്​ മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട്​ ആറിന്​ ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച്​ കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്​കോർ നിലയിൽ അനായാസം തകർത്തെറിഞ്ഞ്​ വിജയ കിരീടം ചൂടുകയായിരുന്നു.

വിജയാഹ്ലാദ ആരവങ്ങളോടെ കാണികളെ അഭിവാദ്യം ചെയ്​ത ഖദീജ നിസ കളിച്ചുകയറിയത്​ സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക്​ കൂടിയാണ്​. 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനതുകയാണ്​ മത്സരിച്ച എല്ലാ കളികളിലും എതിരാളികളെ തകർത്ത്​ തരിപ്പണമാക്കിയ ഖദീജ നിസ നേടിയത്​.

റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ്​ കോട്ടുരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്​. രണ്ടര മാസത്തിന്​ മുമ്പ്​ നടന്ന തെരഞ്ഞെടുപ്പ്​ പ്രകൃയയിൽ സൗദിയിലേയും വിദേശത്തേയും താരങ്ങളോട്​ ഏറ്റുമുട്ടിയാണ്​ ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonRiyadhSaudi National Gameskhadheeja nisa
Next Story