Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു കമന്‍റിലൂടെ​ പരസ്യ മോഡൽ; ധന്യയുടെ സ്വപ്​നത്തിന്​ പത്തരമാറ്റ്​ തിളക്കമേകി മലബാർ ഗോൾഡ്​

text_fields
bookmark_border
dhanya sojan
cancel

കോഴി​ക്കോട്​: 'എൻ മനസ്സിൽ തകിലടി മേളം, എൻ സ്വപ്​നങ്ങൾ എനിക്ക്​ സ്വന്തം'- പരസ്യ ചിത്രത്തിലെ പാട്ടിന്‍റെ ഈ വരികൾ പോലെ തന്നെയാണ്​ ​ഇപ്പോൾ ധന്യ സോജന്‍റെ മനസ്സും. തന്‍റെ സ്വപ്​നം ഒരു പൂമരം പോലെ പൂത്തുലഞ്ഞതിന്‍റെ സന്തോഷത്തിലാണ്​ ഈ തൊടുപുഴക്കാരി. മലബാർ ഗോൾഡ്​ ആൻഡ്​ ഡയ്​മണ്ട്​സിന്‍റെ പുതിയ പരസ്യചിത്രത്തിലെ നായികയാണ്​ ധന്യ. അതിലേക്കുള്ള വഴിതെളിച്ചതാക​ട്ടെ, ഒരു കമന്‍റും.

ധന്യ മലബാർ ഗോൾഡിന്‍റെ പരസ്യത്തിൽ മറ്റ്​ മോഡലുകൾക്കൊപ്പം

ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച മലബാര്‍ ഗോള്‍ഡിന്‍റെ പരസ്യചിത്രത്തിന് താഴെ കുറിച്ച കമന്‍റാണ്​ ഈ ഇരുപതുകാരിയുടെ ജീവിതം മാറ്റിമറിച്ചത്​. 'ഇതുപോലെയുള്ള ആഭരണങ്ങൾ ധരിക്കാനും ഫോ​ട്ടോഷൂട്ട്​ നടത്താനും ഞാനും ആഗ്രഹിച്ചുപോകുന്നു. മലബാർ ഗോൾഡ്​ ആൻഡ്​ ഡയ്​മണ്ട്​സ്​, നിങ്ങളുടെ ആഭരണങ്ങൾ ധരിച്ച്​ ഇതുപോലെ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ എനിക്ക്​ അവസരം തരുമോ?' എന്നായിരുന്നു ധന്യയുടെ കമന്‍റ്​. കമന്‍റ് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കോളാന്‍ ആവശ്യപ്പെടുകയും പരസ്യം ചിത്രീകരിക്കുകയുമായിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡറും ആരോഗ്യപ്രശ്നങ്ങളുമുള്ളയാളാണ്​ ധന്യയെന്നത്​ ഈ സ്വപ്​നസാക്ഷാത്​കാരത്തിന്​ പത്തരമാറ്റ്​ തിളക്കമേകുന്നു. ഒപ്പം, ജീവിതത്തിൽ തളര്‍ന്നുപോയെന്ന്​ തോന്നുന്നവർക്ക്​ ഒരു പ്രചോദനവുമാകുന്നു.

തൊടുപുഴ പാണ്ടിയംമാക്കൽ സോജൻ ജോസഫിന്‍റെയും ഷാന്‍റി ജോസഫിന്‍റെയും മകളാണ്​ ധന്യ. കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണു ധന്യ രോഗബാധിതയാവുന്നത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ചികിത്സയും ആരംഭിക്കേണ്ടി വന്നു. അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ചാണു പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. മലബാർ ഗോൾഡിനുവേണ്ടി മോഡലായ ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ ഷെയർ ചെയ്തത്​ വൈറലായിരുന്നു.


ധന്യ അഭിനയിച്ച പരസ്യ ചിത്രത്തിന്‍റെ ഷൂട്ട് കഴി‍ഞ്ഞ മാസമാണ്​ കൊച്ചിയിൽ നടന്നത്​. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ്​ അതിനേക്കാൾ മനോഹരമായ ചിരിയോടെ, പ്രശസ്ത മോഡലുകൾക്കൊപ്പമാണ്​ ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കിയത്​. ഒരു തുടക്കക്കാരിയുടെ അങ്കലാപ്പുകളൊന്നുമില്ലാതെയാണ് ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്​. 'സത്യം പറഞ്ഞാല്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം ഇങ്ങനെ തുളുമ്പി നില്‍ക്കുകയാണ്. അതെങ്ങെനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എനിക്ക്​ കുറേ ആഗ്രഹങ്ങളുണ്ട്​. അതിലൊരു ആഗ്രഹമാണ് ഇപ്പോൾ സഫലീകരിച്ചത്​' -ധന്യയുടെ വാക്കുകളിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അലയടിക്കുന്നു. ധന്യയുടെ സ്വപ്​നങ്ങൾക്ക്​ പൂർണ പിന്തുണയുമായി മാതാപിതാക്കളായ സോജനും ഷാന്‍റിയും സഹോദരങ്ങളായ സെബാസ്റ്റ്യൻ സോജനുംഅഗസ്റ്റിൻ സോജനും ഒപ്പമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold advertisement featuring Dhanya Sojan goes viral
Next Story