ജനവിധിയുടെ ഭാഗമായി ജ്യോതി ആംഗെയും -വിഡിയോ
text_fieldsനാഗ്പുർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി ആംഗെ. നാഗ്പുരിലെ ബൂത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ ജ്യോതി, ദീർഘ നേരം വരി നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യുക എന്ന നമ്മുടെ ഉത്തരവാദിത്തമാണെന്നും താൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ജ്യോതി ആംഗെ മാധ്യമങ്ങളോട് പ്രതികരിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ജ്യോതി വോട്ട് ചെയ്തിരുന്നു.
62.8 സെന്റീ മീറ്റർ മാത്രം ഉയരമുള്ള 30കാരിയായ ജ്യോതി ആംഗെ, 2011 ഡിസംബർ 16ന് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു. 18ാമത്തെ വയസിലായിരുന്നു ഇത്.
‘ബിഗ് ബോസ് 6ൽ’ പങ്കെടുത്ത അവർ അമേരിക്കൻ ഹൊറർ ടെലിവിഷൻ സിരീസിൽ അഭിനയിച്ചിട്ടുണ്ട്. ജ്യോതിയുടെ മെഴുകുപ്രതിമ പുണെയിലെ പ്രശസ്തമായ സെലിബ്രിറ്റി വാക്സ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

