തിരുവള്ളൂരിന്റെ വിജയ നായിക അഞ്ചാം അങ്കത്തിന്
text_fieldsസബിത മണക്കുനി
തിരുവള്ളൂർ: 32 വർഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം 2020ൽ യു.ഡി.എഫ് തിരിച്ചു പിടിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ സബിത മണക്കുനി വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞ നാലു തവണയും തിരുവള്ളൂർ പഞ്ചായത്തിൽനിന്ന് ഉജ്ജ്വല വിജയം നേടിയ അവർ, 2025ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.
2020 മുതൽ 2024 വരെ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റായിരുന്ന സബിത മണക്കുനി പഞ്ചായത്തിന്‍റെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന അപൂർവ നേട്ടത്തിനുടമയാണ്.
2000ൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മത്സരിച്ചുകൊണ്ടാണ് സബിത മണക്കുനി പൊതുരംഗത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചത്. തുടർന്ന് 2010 ലും 2015ലും 13ാം വാർഡിനെ പ്രതിനിധീകരിച്ച് അവർ വിജയിച്ചു. 2020ൽ നാലാം വാർഡിൽനിന്ന് മത്സരിച്ചപ്പോഴും വിജയം സബിതയുടെ പക്ഷത്തായിരുന്നു. അഞ്ചാം തവണയും ജനവിധി തേടുന്നതോടെ റെക്കോഡ് വിജയം നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

