കന്നിയങ്കത്തിനിറങ്ങി സഹോദരഭാര്യമാർ
text_fieldsകെ.കെ. അഖില, വി.പി. അക്ഷയ
പാനൂർ: ഒരുവീട്ടിൽനിന്ന് രണ്ടു സ്ഥാനാർഥികൾ കന്നിയങ്കത്തിനായി ഇറങ്ങുന്നു. സഹോദരങ്ങളുടെ ഭാര്യമാരാണ് പാനൂർ നഗരസഭയിൽ എൽ.ഡി.എഫിന് വേണ്ടി രണ്ടു വാർഡുകളിൽനിന്ന് മത്സരിക്കുന്നത്. മേക്കുന്ന് കണ്ടോത്ത് ക്ഷേത്രത്തിന് സമീപം പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ സുബിനേഷിന്റെ ഭാര്യ കെ.കെ. അഖില 32ാം വാർഡിലും അരയാക്കൂലിൽനിന്ന് കെ.കെ. ശൈലജയുടെ പേഴ്സനൽ സ്റ്റാഫംഗം ഷിബിനിന്റെ ഭാര്യ വി.പി. അക്ഷയ 31ാം വാർഡ് നൂഞ്ഞിവയലിൽ നിന്നുമാണ് ജനവിധി തേടുന്നത്.
പിണറായി അണ്ടല്ലൂരിൽ ഗോപാലന്റെയും ഓമനയുടെയും മകളായ അഖില സി.പി.എം കണ്ടോത്ത് ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷൻ പ്രവർത്തകയുമാണ്.
കക്കട്ട് അരൂർ ഹരിത വയലിൽ വിജയന്റെയും പ്രസീതയുടെയും മകളായ അക്ഷയ സി.പി.എം കണ്ടോത്ത് ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ ഒലിപ്പിൽ യൂനിറ്റ് പ്രസിഡന്റും മഹിള അസോസിയേഷൻ ഒലിപ്പിൽ യൂനിറ്റ് വൈസ് പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

