Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചൈ​ന​യി​ലെ നി​ഗൂ​ഢ...

ചൈ​ന​യി​ലെ നി​ഗൂ​ഢ സു​ന്ദ​രി

text_fields
bookmark_border
ചൈ​ന​യി​ലെ  നി​ഗൂ​ഢ സു​ന്ദ​രി
cancel

യൂ​​ട്യൂബി​​ലെ സ​​ജ​​സ്​​റ്റ​​ഡ് വി​​ഡി​​യോ​​ക​​ൾ നീ​​ക്കി​​പ്പോ​​കു​​ന്ന​​തി​​നി​​ടെ ദേ ​​മു​​ന്നി​​ലൊ​​രു ചൈ​​നീ​​സ് പെ​​ൺ​​കു​​ട്ടി!​നി​​ഗൂ​​ഢ​​മു​​ഖ​​മു​​ള്ള പെ​​ൺ​​കു​​ട്ടി​​യെ ക​​ണ്ടു ഒ​​ന്നു നോ​​ക്കി​​യേ​​ച്ചും വ​​രാം എ​​ന്ന് പ​​റ​​ഞ്ഞ്പോ​​യ​​വ​​രൊ​​ക്കെ ചാ​​ന​​ലി​​ലെ മു​​ഴു​​വ​​ൻ വി​ഡി​​യോ​​ക​​ളും ക​​ണ്ടാ​​ണ് മ​​ട​​ങ്ങി​​യ​​ത്. യൂ​​ട്യൂബി​​ൽ 89 ല​​ക്ഷം സ​​ബ്സ്ക്രൈ​​ബേ​​ഴ്സ് ഉ​​ള്ള ലി​​സി​​ക്കി​​യെ(Liziqi)​​ക്കു​​റി​​ച്ചാ​​ണ് പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത്. പ്രാ​​ചീ​​നഛാ​​യ​​യു​​ള്ള മ​​നോ​​ഹ​​ര​​മാ​​യ ചൈ​​നീ​​സ് ഗ്രാ​​മ​​ത്തി​​ൽ ജീ​​വി​​ക്കു​​ന്ന ത​​ദ്ദേ​​ശീ​​യ വ​​സ്ത്ര​​ങ്ങ​​ള​​ങ്ങ​​ളി​​ഞ്ഞ ലി​​സി​​ക്കി​​യു​​ടെ പ്ര​​വ​ൃത്തി​​ക​​ളാ​​ണ് ചാ​​ന​​ലി​​ലൂ​​ടെ മു​​ന്നി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.

അ​​തി​​മ​​നോ​​ഹ​​ര​​മാ​​യാ​​ണ് ലി​​സി​​ക്കി​ വി​ഡി​​യോ​​ക​​ൾ ചി​​ത്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൂ​​ക്ക​​ളും മ​​ഞ്ഞും താ​​ഴ്വര​​ക​​ളു​​മെ​​ല്ലാം ചേ​​ർ​​ന്ന മ​​നോ​​ഹ​​ര ഫ്രെ​​യി​​മു​​ക​​ൾ ക​​ണ്ണു​​ക​​ളെ കു​​ളി​​ർ​​പ്പി​​ക്കും. പ്ര​​കൃ​​തി​​യി​​ലെ സൂ​​ക്ഷ്മ മാ​​റ്റ​​ങ്ങ​​ൾ, പൂ​​ക്ക​​ളും ചെ​​ടി​​ക​​ളും വ​​ള​​രു​​ന്ന​​ത്, പ​​ര​​മ്പ​​രാ​​ഗ​​ത പാ​​ച​​ക​​രീ​​തി​​ക​​ൾ, പേ​​പ്പ​​ർ ക്രാ​​ഫ്റ്റി​​ങ്, പ​​ട്ടു​​നൂ​​ൽ നി​​ർ​​മാ​​ണം, മി​​ഠാ​​യി പാ​​ക്കി​​ങ്, പൂ​​പ​​റി​​ക്ക​ൽ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​ത​​ന്നെ ഈ ​​ചാ​​ന​​ലി​​ലു​​ണ്ട്. ത​​​​​െൻറ വി​ഡി​​യോ​​ക​​ളി​​ൽ വ​​ള​​രെ അ​​പൂ​​ർ​​വ​​മാ​​യേ ലി​​സി​​ക്കി സം​​സാ​​രി​​ക്കാ​​റു​​ള്ളൂ.
മ​​നം കു​​ളി​​ർ​​പ്പി​​ക്കു​​ന്ന വി​ഡി​​യോ​​ക​​ളി​​ലൂ​​ടെ കോ​​ടി​​ക്ക​​ണ​​ക്കി​​ന് പേ​​രെ ആ​​ക​​ർ​​ഷി​​ച്ച ലി​​സി​​ക്കി​​യെ​​ന്ന നി​​ഗൂ​​ഢ സു​​ന്ദ​​രി​​യു​​ടെ ജീ​​വി​​ത​​മ​​റി​​യാ​​ൻ പ​​ല​​രും തി​​ര​​ക്കി​​പ്പോ​​യി. ഒ​​ടു​​വി​​ൽ ചൈ​​നീ​​സ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക ലി​​സി​​ക്കി​​യു​​മാ​​യു​​ള​​ള എ​​ക​്​​സ്ക്ലൂ​​സി​​വ് അ​​ഭി​​മു​​ഖം പു​​റ​​ത്തു​​വി​​ട്ട​​തോ​​ടെ​​യാ​​ണ് നി​​ഗൂ​​ഢ സെ​​ലി​​ബ്രി​​റ്റി​​യു​​ടെ ക​​ഥ പു​​റം​​ലോ​​ക​​മ​​റി​​ഞ്ഞ​​ത്.

അ​​ത്ര മ​​നോ​​ഹ​​ര​​മ​​ല്ലാ​​ത്ത കു​​ട്ടി​​ക്കാ​​ല​​മാ​​യി​​രു​​ന്നു ലി​​സി​​ക്കി​​യു​​ടേ​​ത്. ജീ​​വി​​ക്കാ​​നാ​​യി പ​​ല ജോ​​ലി​​ക​​ളും ചെ​​യ്ത​​ത​​ിനൊ​​ടു​​വി​​ലാ​​ണ് Sini Weibo എ​​ന്ന ചൈ​​നീ​​സ് മൈ​​ക്രോ​​ബ്ലോ​​ഗി​​ങ് സൈ​​റ്റി​​ൽ വീ​​ഡി​​യോ​​ക​​ൾ ചെ​​യ്തു​​തു​​ട​​ങ്ങി​​യ​​ത്. ലി​​സി​​ക്കി​​യു​​ടെ വി​ഡി​​യോ​​ക​​ളു​​ടെ വി​​പ​​ണി​​സാ​​ധ്യ​​ത തി​​രി​​ച്ച​​റി​​ഞ്ഞ Weibo ത​​ന്നെ ചാ​​ന​​ൽ മി​​നു​​ക്കി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. Weiboയി​​ൽ ലി​​സി​​ക്കി​​ക്ക് ഇ​​പ്പോ​​ൾ ര​ണ്ടു കോ​​ടി​​യി​​യി​​ലേ​​റെ ആ​​രാ​​ധ​​ക​​രു​​ണ്ട്. ത​​െ​ൻ​റ സ​​ങ്ക​​ൽ​​പ്പ​​ലോ​​ക​​മാ​​ണ് കാ​​മ​​റ​​യി​​ലൂ​​ടെ മു​​ന്നി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും ന​​ഗ​​ര​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ ഗ്രാ​​മ​​ക്കാ​​ഴ്‌​​ച​​ക​​ളും പാ​​ര​​മ്പ​​ര്യ​​വും അ​​റി​​യാ​​നു​​മാ​​ണ് ത​​െ​ൻ​റ ചാ​​ന​​ൽ എ​​ന്നും ലി​​സി​​ക്കി പ​​റ​​യു​​ന്നു.

വി​ഡി​​യോ​​ക​​ളി​​ൽ ലി​​സി​​ക്കി ഒ​​ളി​​പ്പി​​ച്ചു​​വെ​​ച്ച കൗ​​തു​​ക​​ങ്ങ​​ൾ അ​​റി​​യാ​​നും സ്വ​​ർ​​ഗീ​​യ​​സ​​മാ​​ന​​മാ​​യ ദൃ​​ശ്യ​​ങ്ങ​​ളി​​ൽ മ​​ന​​സ്സി​​നെ കു​​ളി​​ർ​​പ്പി​​ക്കാ​​നു​​മാ​​യി യൂ​​ട്യൂബി​​ൽ Liziqi എ​​ന്ന് പ​​ര​​തി തു​​ട​​ങ്ങി​​ക്കോ​​ളൂ. ഇ​​തു നി​​ങ്ങ​​ൾ​​ക്ക് ഒ​​രു മെ​​ഡി​​റ്റേ​​ഷ​​ൻ കൂ​​ടി​​യാ​​കും.

Show Full Article
TAGS:liziqi youtube china 
Next Story