Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസാ​ക്ഷ​ര​ത...

സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി

text_fields
bookmark_border
സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി
cancel

ചൂ​ർ​ണി​ക്ക​ര: സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്പാ​ട്ടു​കാ​വ് കാ​ട്ടി​ൽ​പ്പ​റ​മ്പ് കോ​ള​നി​യി​ലെ പ​ഠി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ‘മി​ക​വു​ത്സ​വം’ പ​രീ​ക്ഷ​യി​ലാ​ണ് 90 മാ​ർ​ക്ക് നേ​ടി മി​ന്നും വി​ജ​യം കാ​ഴ്ച​വെ​ച്ച​ത്. എ​സ്.​സി കോ​ള​നി​യി​ലെ നി​ര​ക്ഷ​ര​രാ​യ പ​ഠി​താ​ക്ക​ളെ സാ​ക്ഷ​ര​രാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന ന​വ​ചേ​ത​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കാ​ളി​ക്കു​ട്ടി​യും പ്രാ​യം കു​റ​ഞ്ഞ 39 വ​യ​സ്സു​ള്ള ശോ​ഭ​ന മ​നോ​ഹ​ര​നും ഉ​ൾ​പ്പെ​ടെ 21 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി.

പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ക്കു​ക​യും ചെ​യ്തു. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 75,000 രൂ​പ എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ നി​ര​ക്ഷ​ര​രാ​യ​വ​രെ പ​ഠി​പ്പി​ക്കു​ക എ​ന്ന ന​വ​ചേ​ത​ന പ​ദ്ധ​തി​ക്കു​വേ​ണ്ടി വെ​ച്ചി​രു​ന്നു. സാ​ക്ഷ​ര​ത പ്രേ​ര​ക് ഷൈ​ല ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​വ​ചേ​ത​ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വി​ദ്യാ​ഭ്യാ​സ​മു​ള്ള ആ​ളെ​ത്ത​ന്നെ​യാ​ണ് പ​ഠി​താ​ക്ക​ൾ​ക്ക് ക്ലാ​സ് എ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച​ത്. പ​ഠി​താ​ക്ക​ൾ​ക്ക് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കൃ​ത്യ​മാ​യി ക്ലാ​സ് ന​ൽ​കി​യ​ശേ​ഷ​മാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ വാ​ലു​വേ​ഷ​ൻ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

അ​യ്യ​ങ്കാ​ളി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രീ​ക്ഷ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രാ​ജി സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 15ാം വാ​ർ​ഡ് അം​ഗം പി.​എ​സ്. യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, റൂ​ബി ജി​ജി, ഷീ​ല ജോ​സ്, വാ​ർ​ഡ് അം​ഗം സ​ബി​ത സു​ബൈ​ർ, ജി​ല്ല സാ​ക്ഷ​ര​ത മി​ഷ​ൻ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ദ, സാ​ക്ഷ​ര​ത പ്രേ​ര​ക് ഷൈ​ല ഹാ​ഷിം, ന​വ​ചേ​ത​ന ഇ​ൻ​സ്ട്ര​ക്ട​ർ കെ.​വി. വി​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literacy test
News Summary - Literacy test
Next Story