Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ഇവള്‍ കടലിന്‍റെ മകള്‍
cancel

അടിച്ചുവീശിയെത്തിയ തി​ര​മാ​ല​ക​ള്‍ക്കി​ട​യി​ലൂ​ടെ  ചിതറിവന്ന അ​സ്ത​മ​യ സൂ​ര്യ വെ​ളി​ച്ച​ത്തി​ല്‍ അവളുടെ ചിത്രം ടി​.വി​യി​ല്‍ തെ​ളി​ഞ്ഞുവ​ന്നു. അ​തു കാ​ണാ​നാ​യി ഒ​രു പ്ര​ദേ​ശം മു​ഴു​വ​ന്‍ ച​ങ്കി​ടി​പ്പോ​ടെ ടി.വിക്ക്​ മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. ​അവൾ കൊ​ളു​ത്തി​െവ​ച്ച പ്ര​ഭ​യി​ല്‍ ക​ര​യെ​ടു​ത്ത, ക​ട​ലി​ല്‍ മു​ങ്ങി​യ ദു​രി​തജീ​വി​തമെല്ലാം അ​വ​ര്‍ മ​റ​ന്നു. അവൾക്കായി സന്തോ​ഷാ​ശ്രു​ക്ക​ള്‍ പൊ​ഴി​ച്ച്​ പ്ര​തീ​ക്ഷ​യോ​ടെ ആ ​നാ​ട് മു​ഴ​ുവ​ന്‍ ത​ങ്ങ​ളു​ടെ മ​ക​ളെ​യോ​ര്‍ത്ത് അ​ഭി​മാ​നി​ച്ചു. ഇ​വ​ള്‍ ക​ട​ലി​​​​​​​​​​​െൻറ മ​ക​ള്‍ എ​ന്ന് അ​വ​ര്‍ ഒ​രേ സ്വ​ര​ത്തി​ല്‍ ഉ​രു​വി​ട്ടു. ദു​രി​തജീ​വി​ത​ത്തി​ല്‍നി​ന്നും പ്ര​തീ​ക്ഷ​യു​ടെ പ​ട​വു​ക​ള്‍ തീ​ര്‍ത്ത് ത​​​​​​​​​​െൻറ ജനതയുടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കാ​യി ആ​ഗോ​ള​തല​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ശ​ബ്​ദ​മാ​യിമാ​റി​യ ആ ​പെ​ണ്‍കൊ​ടി​യാ​ണ് ലി​സ്ബ യേ​ശു​ദാ​സ്.  തി​രു​വ​ന​ന്ത​പു​രം പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ യേ​ശു​ദാ​സി​​​​​​​​​​​െൻറ​യും ലി​സി​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​യ ലി​സ്ബ​യെ കു​റി​ച്ച് പ​റ​യാ​ന്‍ ഏ​റെ​യു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഐ​ക്യ​രാ​ഷ്​ട്രസ​ഭ​യു​ടെ സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ല്‍  ക​ട​ല്‍ പ്ര​ശ്‌​ന​ങ്ങ​ളെക്കുറി​ച്ച്  പ്ര​സം​ഗം ന​ട​ത്തി​യ​ത്. ഒ​രു മ​ല​യാ​ളി വ​നി​ത ഇ​ത്ര​യും ദൂ​രം താ​ണ്ടി ആ​ഗോ​ള​ത​ല​ത്തി​ല്‍ ക​ട​ലി​​​​​​​​​​​െൻറ പ്ര​ശ്‌​നം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ അ​വി​ടെയെ​ത്തി​യ വ​ഴി​ക​ളെ കു​റി​ച്ച​റി​യ​ണം. 

യു.എ​ന്‍ മീ​റ്റി​ലെ അ​വ​സ​രം
പിഎ​ച്ച്.ഡി പ്രോജ​ക്ടി​നു വേ​ണ്ടി​യാ​ണ് ക​ട​ലാ​ഴ​ങ്ങ​ളെ​യും അ​റി​വു​ക​ളെ​യും ഭാ​ഷ​യെ​യും തേ​ടി ലി​സ്ബ പു​റ​പ്പെ​ട്ട​ത്. പ്രോജ​ക്ടി​​​​​​​​​​െൻറ ഭാ​ഗ​മാ​യി ഫ്ര​ൻഡ്​സ് ഓ​ഫ് മ​റൈ​ന്‍ ലൈ​ഫ്​ എ​ന്ന സം​ഘ​ട​നു​യു​മാ​യി ലി​സ്ബ പ​രി​ച​യ​പ്പെ​ട്ടു. ഫ്ര​ൻഡ്​സ് ഓ​ഫ് മ​റൈ​ന്‍ ലൈ​ഫി​​​​​​​​​​​െൻറ സ​ഹാ​യ​ത്തോ​ടെ പ്രാ​ദേ​ശി​ക അ​റി​വുശേ​ഖ​ര​ണ സെ​മി​നാ​റി​ല്‍ ക​ട​ല്‍ഭാ​ഷ​യെ കു​റി​ച്ച് പ്ര​ബ​ന്ധമ​വ​ത​രി​പ്പി​ക്കാ​ന്‍ ലി​സ്ബക്കും അ​വ​സ​ര​മു​ണ്ടാ​യി. ഈ ​റി​പ്പോ​ര്‍ട്ട് യു​നെ​സ്‌​കോ​ക്ക്​ കൈ​മാ​റു​ക​യും അ​ത​വ​ര്‍ പ്ര​സി​ദ്ധീക​രി​ക്കു​ക​യും ചെ​യ്തു. സ​മു​ദ്ര​വുമാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്താ​രാ​ഷ്​ട്ര ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളെക്കുറി​ച്ച് ഇ​വ​ര്‍ നി​ര​ന്ത​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഐ​ക്യ​രാഷ്​ട്രസ​ഭ​യു​ടെ സ​മു​ദ്ര ഉ​ച്ച​കോടി​യെക്കുറി​ച്ച് അ​റി​യു​ന്ന​ത്. ഉ​ട​ന്‍ത​ന്നെ ഇ​തി​ല്‍ ര​ജി​സ്​റ്റ​ര്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. 2030 വ​രെ ക​ട​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ന്തൊ​ക്കെ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ഐ​ക്യ​രാ​ഷ്​ട്ര സം​ഘ​ട​ന​യു​ടെ ഭാ​ഗ​ത്തുനി​ന്നു ചോ​ദ്യ​ങ്ങ​ളു​യ​ര്‍ന്നു. ക​ട​ലി​നെ അ​റി​യു​ന്ന​തി​നോ​ടൊ​പ്പം അ​തി​നു​ള്ള ഉ​ത്ത​രം പ്രോജക്​ടായി അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ​അപ്​ലോഡ് ചെ​യ്തു. 2017 ജ​നു​വ​രി​യാ​യ​പ്പോ​ള്‍  മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണം ഇ​വ​രെ തേ​ടി​യെ​ത്തി. റോ​ബ​ര്‍ട്ട് പ​നി​പി​ള്ള, ലി​സ്ബ, ലി​സ്ബ​യു​ടെ ഭ​ര്‍ത്താ​വാ​യ ഗ​വേ​ഷ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ജോ​ണ്‍സ​ണ്‍ ജ​മ​ൻറ്​  തു​ട​ങ്ങി​യ​വ​ര്‍ക്കാ​യി​രു​ന്നു ക്ഷ​ണം. 

lisba yesudas
ലിസ്​ബ യേശുദാസ്​ ഐ​ക്യ​രാഷ്​ട്രസ​ഭ​യു​ടെ സ​മു​ദ്ര ഉ​ച്ച​കോടി​യിൽ പ്രസംഗിക്കുന്നു
 


ക​ട​ലി​നെക്കുറി​ച്ചും ക​ട​ലാ​ഴ​ങ്ങ​ളെക്കുറി​ച്ചും നി​ര​ന്ത​ര​മാ​യി പ​ഠ​നം ന​ട​ത്തു​മ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു വേ​ദി​യൊ​രു​ങ്ങു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. ജൂ​ണ്‍ അ​ഞ്ചുമു​ത​ല്‍ ഒ​മ്പ​തുവ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം. ഏഴിനായിരുന്നു ലി​സ്ബ​യു​ടെ ഊ​ഴം. സ​മ്മേ​ള​ന​ത്തി​ല്‍ ഏ​വ​രും ഉ​റ്റുനോ​ക്കി​യ​ത് പ്ലീ​ന​റി സ​മ്മേ​ള​ന​മാ​യി​രു​ന്നു. ഇ​തി​നാ​യി 112 സം​ഘ​ട​ന​ക​ളി​ല്‍നി​ന്ന്​ 170 പേ​ര്‍  സം​സാ​രി​ക്കാ​ന്‍ അ​പേ​ക്ഷി​ച്ചു. പ്ര​സം​ഗി​ക്കാ​ന്‍ അ​വ​സ​രംല​ഭി​ച്ച 53 പേ​ര്‍ക്കി​ട​യി​ല്‍ മ​ല​യാ​ളി​യു​ടെ യ​ശസ്സു​യ​ർത്തി​ ലി​സ്ബ​യും സ്ഥാ​നംപി​ടി​ച്ചു. ‘‘ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യ​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു. ഈ ​സ​മു​ദാ​യ​ത്തി​ല്‍ വ​രു​ന്ന​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു’’. ലിസ്​ബ തു​ട​ങ്ങിയത്​ ഇങ്ങനെയായിരുന്നു. ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യ​തുകൊ​ണ്ടു ത​ന്നെ​യാ​വാം ഇ​ത്ര​യും സൂ​ക്ഷ​്​മ​മാ​യി കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കാ​ന്‍ ലി​സ്ബ​ക്ക്​ ക​ഴി​ഞ്ഞ​ത്. ഓ​രോ വ​ര്‍ഷ​വും  ക​ട​ല്‍ ഇ​വി​ടത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ല്‍ തീ​കോ​രി​യി​ടു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ വീട്​ നഷ്​ടപ്പെടുന്നത്​, മത്സ്യക്ഷാമം, തീരം കടലെടുക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ പ്രസംഗം കടന്നുപോയി. ക​ട​ല്‍ഭാ​ഷ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ നി​ര്‍ദേ​ശം. ക​ട​ല്‍ഭാ​ഷ അ​റി​യാ​തെ ക​ട​ലി​നെ അ​റി​യാ​നാ​വി​ല്ല. വ​രുംതല​മു​റ​ക്ക്​ ക​ട​ലി​നെ സം​ര​ക്ഷി​ക്കാ​ന്‍ ഈ ​ഭാ​ഷ നി​ല​നി​ര്‍ത്തേ​ണ്ട​തു​ണ്ട്. ലി​സ്ബ​യു​ടെ പ്ര​സം​ഗം തീ​രു​മ്പോ​ഴേ​ക്കും കൈയടി​യു​ടെ ആ​ര​വം ഉ​യ​ര്‍ന്നി​രു​ന്നു.  

ഫ്ര​ൻഡ്​സ് ഓ​ഫ് മ​റൈ​ന്‍ ലൈ​ഫ്
ക​ട​ലി​നെ​യും ക​ട​ലി​​​​​​​​​​െൻറ മ​ക്ക​ളെ​യും എല്ലാത്തിൽ നി​ന്നും മാ​റ്റിനി​ർത്തുന്ന  സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ന്ത്വ​ന​മാ​യി ഫ്ര​ൻഡ്​സ് ഓ​ഫ് മ​റൈ​ന്‍ ലൈ​ഫ് എ​ന്ന സം​ഘ​ട​ന രം​ഗ​​െത്തത്തു​ന്ന​ത്. ജ​ല​ദു​ര​ന്ത​ത്തി​​​​​​​​​​െൻറ യ​ഥാ​ർഥ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​വ​രേറെ ശ്ര​മി​ച്ചു. ഇ​തി​​​​​​​​​​െൻറ ഫ​ലം ത​ന്നെ​യാ​ണ് ഐ​ക്യ​രാ​ഷ്​ട്രസ​ഭ​യു​ടെ മീ​റ്റില്‍ ഇ​ന്ത്യ​യു​ടെ ശ​ബ്​ദം ഉ​യ​ര്‍ന്നുകേ​ട്ട​തും. മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് ക്ഷ​മ​കെ​ട്ട് പേ​ശി​ക​ള്‍ വി​റ​പ്പി​ച്ചുനി​ര്‍ത്തു​ന്ന ക​ട​ലി​നെ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ളിലി​ന്നും ആ​രും ഗൗ​ര​വ​ത്തി​ലെടു​ക്കാ​റി​ല്ല. മ​ഴ​യു​ടെ​യും വെ​യി​ലി​​​​​​​​​​െൻറയും വ​ല​ക​ള്‍ ഭേ​ദി​ച്ച് തി​ര​മാ​ല​പ്പു​റ​ത്തേ​റി അ​വ​ര്‍ ആ​കാം​ക്ഷ​യോ​ടെ വ​ഞ്ചി മു​ന്നോ​ട്ടു പാ​യി​പ്പി​ക്കു​മ്പോ​ള്‍ ഓ​രോ സ​മ​യ​വും ഓ​രോ അ​റി​വാ​ണ് ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന​ത്. ആ ​അ​റി​വു​ക​ളെ​യും ക​ട​ലി​നെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റോ​ബ​ര്‍ട്ട് പ​നി​പി​ള്ള എ​ന്ന ഗ​വേ​ഷ​ക​നാ​ണ് ഇ​ൗ സം​ഘ​ട​ന​ക്ക്​ രൂ​പം ന​ല്‍കി​യ​ത്.
 

ലിസ്​ബ യേശുദാസ്​
 


ക​ട​ലാ​ഴ​ങ്ങ​ളോ​ളം വ​രും ക​ട​ല​റി​വു​ക​ളും അ​തു​കൊ​ണ്ടുത​ന്നെ കേ​ര​ള ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​നു വേ​ണ്ടി​  ആ​ദ്യ​മാ​യി മ​റൈ​ന്‍ ജൈ​വ​വൈ​വി​ധ്യ ര​ജി​സ്​റ്റ​ര്‍ ത​യാ​റാ​ക്കി​യ​ത് ഫ്ര​ൻഡ്​സ് ഓ​ഫ് മ​റൈ​ന്‍  ലൈ​ഫ് ആ​ണ്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ 3000 കി​.​മീ​റ്റ​ര്‍  വ​രെ പ​ഠി​ച്ചാ​ണ് ഈ ​ര​ജി​സ്​റ്റ​ര്‍ ത​യാ​റാ​ക്കി​യ​ത്. ക​ര​യി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്തെക്കുറി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തു പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല ക​ട​ലി​നെ കു​റി​ച്ച്.  ക​ട​ല്‍ ക​ഥ​ക​ള്‍ കേ​ള്‍ക്കു​ന്ന​തും അ​റി​യു​ന്ന​തും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​ണ്. ഈ ​ക​ട​ല്‍ അ​റി​വു​ക​ള്‍ മ​റ്റ് ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന​ത് റോ​ബ​ര്‍ട്ട് പ​നി​പി​ള്ള​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഇ​തി​നാ​യി 2002 മു​ത​ല്‍ ഈ ​സം​ഘ​ട​ന നി​ല​വി​ല്‍വ​ന്നു. ലി​സ്ബ ​പ്രോ​ജക്ടി​ന് വേ​ണ്ടി​യാ​ണ് വാ​ക്കു​ക​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി​യ​തെ​ങ്കി​ലും ഓ​രോ വാ​ക്ക് ശേ​ഖ​രി​ക്കു​മ്പോ​ഴും സം​ഘ​ട​ന​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ഇ​തി​ലൂ​ടെ​യാ​ണ് ക​ട​ലി​നെ കു​റി​ച്ച് പ​ഠി​ക്കു​മ്പോ​ള്‍ ഭാ​ഷ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. അ​ന്നു​മു​ത​ലാ​ണ് ഇ​തി​​​​​​​​​​​െൻറ വ​ള​ൻറിയ​റാ​യി പ്ര​വ​ര്‍ത്തി​ച്ചുത​ുടങ്ങി​യ​ത്. ഇ​ങ്ങ​നെ ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ന്‍ തു​ട​ങ്ങി. ക​ട​ല​ടി​ത്ത​ട്ടി​​​​​​​​​​​െൻറ രേ​ഖ​ക​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.സ്വ​ന്തം ഭാ​ഷ, സ​മു​ദാ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ന്‍ ലി​സ്ബ​യു​ടെ ശ​ബ്​ദം ഇ​ത്ര​യും ഉ​യ​ര്‍ന്ന വേ​ദി​ക​ളി​ല്‍ ഉ​യ​ര്‍ന്നു കേ​ള്‍ക്ക​ണ​മാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ക​ട​ല്‍തീ​ര​ത്തെ ഭാ​ഷ​ക്കും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കും ഇ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യമു​ണ്ടെ​ന്ന് അ​വ​ര്‍തന്നെ തി​രി​ച്ച​റി​യു​ന്ന​ത്. ലി​സ്ബ​യെ അ​വ​ര്‍ ക​ട​ലി​​​​​​​​​​​െൻറ മ​ക​ളാ​യി ത​ങ്ങ​ളു​ടെ താ​ങ്ങാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ത്ര​യും മോ​ശ​പ്പെ​ട്ട ഭാ​ഷ​യാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് ചി​ന്തി​ച്ചി​ട​ത്തുനി​ന്നു​മാ​ണ് ഇ​ന്ന് ഏ​റ്റ​വും മ​ഹ​ത്താ​യ ഭാ​ഷ​യും ദേ​ശ​വു​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. 

ജോൺസൻ ജാമെറ്റ്, ലിസ്ബ യേശുദാസ്, റോബർട്ട് പ​നി​പി​ള്ള
 

അതിജീവനത്തി​​​​​​​​​​െൻറ ബാല്യം
സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തിരുന്ന കാലത്ത്​ ലി​സ്ബ​യും കു​ടും​ബ​വും ഭാ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ മാ​റിമാ​റി അ​ന്തി​യു​റങ്ങി​യാ​ണ് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. സ​ഹാ​യ​ത്തി​ന് ആ​രോ​രു​മി​ല്ലാ​ത്ത ക​ട​ല്‍ജീ​വി​ത​ത്തി​നി​ട​യി​ല്‍ പ​ഠ​ന​മെ​ന്ന നി​റ​മു​ള്ള സ്വ​പ്നം കാ​ണാ​ന്‍  മാ​ത്ര​മേ ഇ​വി​ടത്തെ  ആ​ളു​ക​ള്‍ക്ക് ക​ഴി​ഞ്ഞി​രു​ന്നു​ള്ളു. ഒ​ട്ടു​മി​ക്ക ആ​ണ്‍കു​ട്ടി​ക​ളും ഹൈ​സ്‌​കൂ​ള്‍ ക​ഴി​ഞ്ഞാ​ല്‍ പ​ഠി​ത്തം നി​ര്‍ത്തും. പൊ​ടി​മീ​ശ​മു​ള​ച്ചാ​ല്‍ പി​ന്നെ പ​ഠി​ത്ത​മി​ല്ല ജോ​ലി​ക്കാ​യി​റ​ങ്ങും. ലി​സ്ബ​യു​ടെ വീ​ട്ടി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. ആ ​അ​ഞ്ചു ജീ​വ​നു​ക​ളു​ടെ വ​യ​റു നി​റ​യ്ക്കാ​ന്‍ അ​ച്ഛ​​​​​​​​​​​െൻറ വ​രു​മാ​നം മാ​ത്രം മ​തി​യാ​യി​ല്ല. അ​ച്ഛ​നെ സ​ഹാ​യി​ക്കാ​നാ​യി സ​ഹോ​ദ​ര​ന്‍ 18ാം വ​യ​സ്സി​ല്‍ ഗ​ള്‍ഫി​ലേ​ക്ക് പ​റ​ന്നു. 

ഹ​യ​ര്‍ സെ​ക്കൻഡ​റി​ക്കുശേ​ഷം  മ​ല​യാ​ളം ആ​ന്‍ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ലി​സ്ബ ബി​രു​ദം നേ​ടി. ലി​സ്ബ​യു​ടെ മു​ന്നി​ല്‍ പു​തി​യ വാ​താ​യ​നം തു​റ​ക്കു​ക​യാ​യി​രു​ന്നു. കാ​ര്യ​വ​ട്ടം കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ലി​സ്ബ എം. ​എ​ക്ക്​ ചേ​ര്‍ന്നു  ഇ​വി​ടെ​യും വ​ഴി​കാ​ട്ടി​യാ​യി മ​ല​യാ​ളം ത​ന്നെ മു​ന്നി​ല്‍നി​ന്നു. ത​ന്നെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രെപ്പോ​ലെ ന​ല്ല അ​ധ്യാ​പി​ക​യാ​​കാ​നാ​യി​രു​ന്നു ലി​സ്ബ​യു​ടെ​യും ആ​ഗ്ര​ഹം. ആ ​ആ​ഗ്ര​ഹ​ത്തി​നാ​യി തൈ​ക്കാ​ട് കോ​ള​ജ് ഓ​ഫ് എ​ജു​ക്കേ​ഷ​നി​ല്‍ ബി.എ​ഡി​നാ​യി പോ​യി. പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​മ്പോ​ഴാ​ണ് എം. ​ഫി​ല്‍ പ്ര​വേ​ശ​നപ​രീ​ക്ഷ​യു​ടെ  അ​പേ​ക്ഷ​യെക്കുറി​ച്ച് അ​റി​യു​ന്ന​ത്. ​പ്രഫ. ഹ​രി​ദാ​സി​​​​​​​​​​​െൻറ നി​ര്‍ദേ​ശപ്ര​കാ​രം ലി​സ്ബ പ​രീ​ക്ഷയെഴു​തി. എം.എ​ഫി​ല്ലി​നും പിഎ​ച്ച്.ഡി​ക്കും കടലുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ്​ തെരഞ്ഞെടുത്തത്​.

Show Full Article
TAGS:Lisba Yesudas Mukkuvar voice un ocean conference Friends of Marine Life St Xaviers College Robert Panipilla lifestyle madhyamam lifestyle 
Web Title - Lisba Yesudas UN conference on the world’s oceans Mukkuvar voice -lifestyle news
Next Story