Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമികച്ച വനിത സംരംഭകയായി...

മികച്ച വനിത സംരംഭകയായി ലേഖ

text_fields
bookmark_border
Lekha as Best Women Entrepreneur
cancel
camera_alt

കോന്നി ഇക്കോ ടൂറിസം സെൻററിൽ ജീവിത ശൈലി രോഗനിർണ്ണയം നടത്തുന്ന ലേഖ സുരേഷ്

കോന്നി: ജീവിതശൈലീ രോഗ നിർണയ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് പൂവൻപാറ തടത്തിൽ വീട്ടിൽ ലേഖ സുരേഷ്. സംസ്ഥാന സർക്കാറും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പാക്കിയ സാന്ത്വനം പദ്ധതിയുടെ കോന്നി ഗ്രാമപഞ്ചായത്തിലെ ജീവിതശൈലീരോഗ നിർണയ സ്വയംതൊഴിൽ സംരംഭകയാണവർ.

11 വർഷമായി ലേഖ ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഭർത്താവ് സുരേഷ്, മകൾ നന്ദന എസ്.കുമാർ എന്നിവർ തന്‍റെ തൊഴിലിന് പൂർണപിന്തുണ നൽകുന്നുണ്ടെന്നും ലേഖ പറയുന്നു. തിരുവന്തപുരം മെഡിക്കൽ കോളജിലെ പ്രഗല്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഹാപ്പ് എന്ന അസോ. മുഖേനയാണ് പരിശീലനം പൂർത്തിയായത്.

കോന്നി ഇക്കോ ടൂറിസം സെന്‍ററിലും രാവിലെ 10മണി മുതൽ അഞ്ചുമണി വരെ ലേഖയുടെ സേവനം ലഭ്യമാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ലേഖ ഇവിടെ പ്രവർത്തിക്കുന്നത്. ലേഖയുടെ സേവനം കണക്കിലെടുത്ത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 2019 മാർച്ച്‌ ആറിന് മികച്ച വനിത സംരംഭകക്കുള്ള അവാർഡ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ നടന്ന യോഗത്തിലാണ് ലേഖ അവാർഡ് ഏറ്റുവാങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women entrepreneursWomens Day 2022
News Summary - Lekha as Best Women Entrepreneur
Next Story