Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപെണ്‍ ബുള്ളറ്റ് ക്ലബ്​...

പെണ്‍ ബുള്ളറ്റ് ക്ലബ്​ കോഴിക്കോട്ടും ടോപ്​ ഗിയറിൽ

text_fields
bookmark_border
Kozhikode-Women-Bullet-Club
cancel
camera_alt????????? ??????????? ?????????? ??????? ????????????????????????? ?????????? ???????????? ??????? ?????

ആവേശമായി പെ​ണ്‍ ബു​ള്ള​റ്റ് ക്ല​ബ് കോ​ഴി​ക്കോ​ട്ടും. ന്യൂ​ജെ​ന്‍ ബു​ള്ള​റ്റു​ക​ളി​ല്‍ കാ​ണി​ക​ളു​ടെ കൈ​യ​ ടി ഏ​റ്റു​വാ​ങ്ങി അ​വ​ര്‍ പ​റ​ന്നു. കോ​ഴി​ക്കോ​ട്, ത​ല​ശ്ശേ​രി, കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ ​യി​രു​ന്ന​ത്. ചു​വ​പ്പ് ടീ​ഷ​ര്‍ട്ടും ക​റു​പ്പ് ജീ​ന്‍സു​മ​ണി​ഞ്ഞ് ആ​ത്മ​വി​ശ്വാ​സ​ത്തി​​​െൻറ ആ​ക്‌​സി​ല​റേ​റ്റ​റു​ക​ള്‍ അ​വ​ർ ച​ലി​പ്പി​ച്ച​പ്പോ​ള്‍ ന​ഗ​ര​ത്തി​ന് കൗ​തു​ക​മാ​യി.

തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ന​ഗ​രം ​ചു​റ്റ​ൽ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം കോ​വ​ളം സ്വ​ദേ​ശി ഷൈ​നി രാ​ജ്കു​മാ​ര്‍ സ്ഥാ​പി​ച്ച ‘കേ​ര​ള ഫ​സ്​​റ്റ്​ വി​മ​ണ്‍ ബു​ള്ള​റ്റ്’ ക്ല​ബി​ന്‍റെ കോ​ഴി​ക്കോ​ട് മീ​റ്റ​പ്പി​നാ​ണ് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​യ​ത്. സ്ത്രീ​സ്വാ​ത​ന്ത്ര്യം എ​ന്ന ആ​ശ​യ​ത്തെ ല​ക്ഷ്യ​മാ​ക്കി സ്ത്രീ​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക്ല​ബി​​​െൻറ ല​ക്ഷ്യം.

Kozhikode-Women-Bullet-Club

ഷൈ​നി ബു​ള്ള​റ്റ് ഓ​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ച വി​ജി, ധ​ന്യ​ശ്രീ, അ​ശ്വ​തി, ശാ​രി​ക തു​ട​ങ്ങി 10 പേ​രാ​ണ് കോ​ഴി​ക്കോ​ട് സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. 2016ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തും 2017ൽ ​തൃ​ശൂ​രും 2018ൽ ​കൊ​ച്ചി​യി​ലും കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. അ​ടു​ത്ത മാ​സം മു​ത​ൽ ഏ​ക​ദി​ന യാ​ത്ര​ക​ൾ ന​ട​ത്തു​മെ​ന്ന് ഷൈ​നി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല അ​സി. ക​ല​ക്ട​ർ കെ.​എ​സ്. അ​ഞ്ജു ഫ്ലാ​ഗ്ഓ​ഫ് ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanKozhikode Women Bullet ClubWomen Bullet ClubKerala First Women BulletLifestyle News
News Summary - Kozhikode Women Bullet Club -Lifestyle News
Next Story