ഫ്രഞ്ച് ടീമിന്റെ കൈപിടിച്ച് മലയാളി വിദ്യാർഥികൾ
text_fieldsഏവയും ഒലീവിയയും
കോട്ടയം: ഫ്രഞ്ച് ടീമിെൻറ കൈപിടിച്ച് മലയാളി വിദ്യാർഥികൾ. കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസിെൻറ മകൻ പി.ടി. ചാക്കോയുടെ മക്കളായ ഏവ, ഒലീവിയ എന്നിവർക്കാണ് ഫ്രാൻസ് ടീമംഗങ്ങളെ കൈപിടിച്ച് മൈതാനത്തേക്ക് ആനയിക്കാൻ ഭാഗ്യം ലഭിച്ചത്.
ലോകകപ്പ് ഫുട്ബാളിലെ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു ഇവർ താരങ്ങൾക്കൊപ്പം മൈതാനത്തിറങ്ങിയത്.
മത്സരത്തിനുമുമ്പ് കളിക്കാരെ ഗ്രൗണ്ടിലേക്ക് കൈപിടിച്ച് ആനയിക്കുന്നത് കുട്ടികളാണ്. ഈ സംഘത്തിലേക്ക് ദോഹ രാജഗിരി പബ്ലിക് സ്കൂളിൽ പഠിക്കുന്ന ഇരുവരും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോകകപ്പ് സംഘാടകരായ 'സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി'യിലെ ജീവനക്കാരിയാണ് ഇവരുടെ മാതാവ് സംഗീത.

