നെറ്റിപ്പട്ട നിർമാണത്തിലും പെൺകരുത്ത്
text_fieldsകീർത്തി നെറ്റിപ്പട്ട നിർമാണത്തിൽ
നെറ്റിപ്പട്ട നിർമാണത്തിലും പെൺകരുത്ത് തെളിയിച്ച് കീർത്തി. അമ്പലപ്പുഴ ക്ഷേത്രത്തിെൻറ തെക്കേനടയിൽ അമ്പാടിയിൽ അരുണിെൻറ ഭാര്യ കീർത്തിയാണ് (28) നെറ്റിപ്പട്ടം ഒരുക്കുന്നതിൽ ശ്രദ്ധേയയായത്.
ആഴ്ചകൾക്കുമുമ്പ് ഗുരുവായൂരിൽ പോയ അരുൺ നെറ്റിപ്പട്ടത്തിെൻറ വില അന്വേഷിച്ചപ്പോൾ 11,000 രൂപയാണെന്നറിഞ്ഞു. തുടർന്നാണ് ഇത് സ്വന്തമായി നിർമിക്കാൻ കീർത്തി തീരുമാനമെടുക്കുന്നത്.
പിന്നീട് യൂട്യൂബിൽനിന്ന് പഠിച്ചശേഷം നിർമാണം തുടങ്ങുകയായിരുന്നു. രണ്ടാഴ്ചക്കിടെ ചെറുതും വലുതുമായ ആറ് നെറ്റിപ്പട്ടങ്ങളാണ് കീർത്തിയുടെ കൈകളിൽ തീർന്നത്. വലുതിന് 7500ഉം ചെറുതിന് 2600 രൂപയുമാണ് കീർത്തി വാങ്ങുന്നത്.
സ്വന്തമായി തയ്യൽ പരിശീലിച്ച കീർത്തിക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി സുഹൃത്തുക്കളാണ് നെറ്റിപ്പട്ടത്തിെൻറ ഓർഡർ നൽകിയിരിക്കുന്നത്. നിർമാണത്തിനാവശ്യമായ സാധനസാമഗ്രികൾ എറണാകുളത്തുനിന്നാണ് വാങ്ങുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

