Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവീട്ടിൽ പ്രസവിച്ച...

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

text_fields
bookmark_border
kaniv ambulance
cancel
camera_alt

ആം​ബു​ല​ൻ​സ്​ പൈ​ല​റ്റ്​ ന​ബീ​ൽ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ

ടെ​ക്നീ​ഷ്യ​ൻ ലി​ജോ മോ​ൾ എ​ന്നി​വ​ർ

കൊ​ല്ലം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ന​ട​ക്ക​ൽ സ്വ​ദേ​ശി​നി 26 കാ​രി​യാ​ണ് വീ​ട്ടി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്ക​വേ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ വീ​ട്ടു​കാ​ർ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടി. പാ​രി​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്. ന​ബീ​ൽ , എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ലി​ജോ​മോ​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ലി​ജോ​മോ​ൾ പൊ​ക്കി​ൾ​കൊ​ടി വേ​ർ​പ്പെ​ടു​ത്തി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റു​ക​യും അ​മ്മ​യെ​യും കു​ഞ്ഞി​നേ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
TAGS:ambulancekaniv ambulancebirthwoman
News Summary - Kaniv Ambulance staff rescued the young woman and her baby who gave birth at home
Next Story