Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right...

മാ​ന്ത്രി​ക​ബൂ​ട്ടു​ക​ളു​ടെ സൗ​ന്ദ​ര്യം കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി ജീ​ന നി​യാ​സ്

text_fields
bookmark_border
Jeena Nias captures the beauty of magic boots on canvas
cancel
camera_alt

ജീ​ന നി​യാ​സ് പെ​യി​ന്റി​ങ്ങു​ക​ൾ​ക്കൊ​പ്പം

മ​നാ​മ: ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യോ​ടു​ള്ള ഇ​ഷ്ടം കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് തൃ​ശൂ​ർ മ​ണ്ണൂ​ത്തി സ്വ​ദേ​ശി​യാ​യ ജീ​ന നി​യാ​സ്. അ​ക്രി​ലി​ക്കി​ലും എ​ണ്ണ​ച്ചാ​യ​ത്തി​ലും കാ​ൻ​വാ​സ് ബോ​ർ​ഡി​ൽ ജീ​ന വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ബ​ഹ്റൈ​ൻ ഫി​നാ​ൻ​ഷ്യ​ൽ ഹാ​ർ​ബ​റി​ൽ നി​ര​വ​ധി പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ചെ​റു​പ്പ​കാ​ലം മു​ത​ലു​ള്ള ജീ​വി​ത​ത്തി​ലെ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള 22 ചി​ത്ര​ങ്ങ​ളാ​ണ് 'മാ​ജി​ക്ക​ൽ ബൂ​ട്ട്സ്' എ​ന്ന പേ​രി​ലു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴു​ക​ൻ ക​ണ്ണു​ക​ളു​മാ​യി ഫ്രീ ​കി​ക്ക് എ​ടു​ക്കാ​ൻ നി​ൽ​ക്കു​ന്ന ​ക്രി​സ്റ്റ്യാ​നോ​യു​ടെ വി​ഖ്യാ​ത​മാ​യ രൂ​പ​ഭാ​വം അ​തേ തു​ടി​പ്പോ​ടെ ജീ​ന പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഗോ​ൾ നേ​ടി​യ ശേ​ഷം സ​ക​ല​തും മ​റ​ന്ന് ഉ​യ​ർ​ന്നു​ചാ​ടു​ന്ന ​ക്രി​സ്റ്റ്യാ​നോ​യു​ടെ ആ​വേ​ശ​വും കാ​ൻ​വാ​സി​ൽ ന​മു​ക്ക് കാ​ണാം.

പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള പെ​യി​ന്റി​ങ്ങു​ക​ൾ

സ്വ​ന്ത​മാ​യി ചി​ത്ര​ര​ച​ന പ​ഠി​ച്ചെ​ടു​ത്ത ജീ​ന ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​പ്പോ​ഴാ​ണ് മ​ക്ക​ൾ ഈ ​ആ​ശ​യം മു​ന്നി​ലേ​ക്ക് വെ​ച്ച​ത്. സൗ​ദി​യി​ൽ എ​ൻ​ജി​നീ​യ​റാ​യ മൂ​ത്ത മ​ക​ൻ അ​ജ്മ​ലാ​ണ് ക്രി​സ്റ്റ്യാ​നോ​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ ചി​ത്രം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ന്ത്ര​ണ്ടാം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​ൻ​ഹ​ർ ക്രി​സ്റ്റ്യാ​നോ​യു​ടെ ഗോ​ൾ നേ​ട്ട​ങ്ങ​ളു​ടെ സാ​​​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​റ​ഞ്ഞു​ന​ൽ​കി.

ഇ​തോ​ടൊ​പ്പം സ്വ​ന്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് ഒ​മ്പ​തു​മാ​സം​കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​തീ​ർ​ത്ത​ത്. ക്രി​സ്റ്റ്യാ​നോ​യു​ടെ കു​ട്ടി​ക്കാ​ലം, ആ​ദ്യ ഗോ​ൾ, മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യ, ഗോ​ൾ ആ​ഘോ​ഷം, പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വി​വി​ധ കാ​ൻ​വാ​സു​ക​ളി​ലാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്.

10 വ​ർ​ഷ​ത്തോ​ളം സൗ​ദി​യി​ലാ​യി​രു​ന്ന ജീ​ന കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തോ​ളം നാ​ട്ടി​ലാ​യി​രു​ന്നു. അ​പ്പോ​ൾ ചെ​യ്ത ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 19728 ബ​ട്ട​ണു​ക​ൾ കൊ​ണ്ട് തീ​ർ​ത്ത സ​ത്യ​ൻ അ​ന്തി​ക്കാ​ടി​​ന്റെ ചി​ത്രം, കോ​വി​ഡ് സം​ബ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ ഒ​ട്ടി​ച്ച് അ​തി​ൽ വ​ര​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്റെ ചി​ത്രം, ബ്ലാ​ക്ക് ചാ​ർ​ട്ട്പേ​പ്പ​റി​ൽ കോ​വി​ഡ് വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും ഒ​ട്ടി​ച്ചു​ണ്ടാ​ക്കി​യ റീ​ൽ​സ് എ​ന്നി​വ​ക്കാ​ണ് അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ത​​ന്റെ സൃ​ഷ്ടി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ജീ​ന​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ബ​ഹ്റൈ​നി​ലെ ആ​ദ്യ സോ​ളോ പ്ര​ദ​ർ​ശ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ നാ​ല് ഗ്രൂ​പ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ണ്ട്. സൗ​ദി​യി​ൽ ര​ണ്ട് സോ​ളോ, ഒ​രു ഗ്രൂ​പ് പ്ര​ദ​ർ​ശ​നം, കേ​ര​ള​ത്തി​ൽ ര​ണ്ട് സോ​ളോ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ത്തി​യി​ട്ടു​ണ്ട്.

ഗ്ലോ​ബ​ൽ വാ​ട്ട​ർ ബോ​ട്‍ലി​ങ് ക​മ്പ​നി​യി​ൽ സെ​യി​ൽ ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​റാ​യ നി​യാ​സ് ഒ​മ​റാ​ണ് ജീ​ന​യു​ടെ ഭ​ർ​ത്താ​വ്. ഇ​ള​യ മ​ക​ൾ അ​യി​ഷ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ നേ​രി​ട്ട് കാ​ണു​ക​യും പെ​യി​ന്റി​ങ്ങു​ക​ൾ പോ​ർ​ചു​ഗ​ലി​ലെ മെ​ദീ​ര​യി​ലു​ള്ള CR7 ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ്യൂ​സി​യ​ത്തി​ന് സ​മ്മാ​നി​ക്കു​ക​യു​മാ​ണ് ജീ​ന​യു​ടെ അ​ഭി​ലാ​ഷം. ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നും പോ​ർ​ചു​ഗീ​സു​കാ​ര​നു​മാ​യ ഹെ​ലി​യോ ഫി​ലി​പ്പ് ദി​യാ​സ് ഡി​സൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ദ​ർ​ശ​നം ന​വം​ബ​ർ മൂ​ന്ന് വ​രെ നീ​ണ്ടു​നി​ൽ​ക്കും.

മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ഡോ. ​എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​​ദ്ദേ​ഹ​ത്തി​​ന്റെ പെ​ൻ​സി​ൽ പോ​ർ​ട്രെ​യ്റ്റ് സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​മെ​ന്ന് ജീ​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paintingJeanne Niasfootball palayers
News Summary - Jeena Nias captures the beauty of magic boots on canvas
Next Story