ലക്ഷ്മിക്കുട്ടിയമ്മക്ക് അഭയമൊരുക്കി ജനമൈത്രി പൊലീസ്
text_fieldsലക്ഷ്മിക്കുട്ടിയമ്മയെ പന്തളം ജനമൈത്രി പൊലീസ് ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറുന്നു
പന്തളം: സംരക്ഷണത്തിന് ആരുമില്ലാത്ത 75 വയസ്സുകാരി ലക്ഷ്മിക്കുട്ടിയമ്മക്ക് കൈത്താങ്ങുമായി പന്തളം ജനമൈത്രി പൊലീസ്. ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിൽ ജനമൈത്രി പൊലീസ് മുൻ കൈയെടുത്ത് അഭയം ഒരുക്കുകയായിരുന്നു. കുരമ്പാല, പെരുമ്പളക്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിയമ്മ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്ന് പന്തളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. ശ്രീകുമാറിനെ നേരിൽക്കണ്ട് സങ്കടം അറിയിക്കുകയായിരുന്നു.
തുടർന്ന് ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുബിക്ക് റഹീമിന്റെയും അമിഷിന്റെയും നേതൃത്വത്തിൽ ലക്ഷ്മിക്കുട്ടിയമ്മയെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് എത്തിച്ച് തുടർസംരക്ഷണം ഉറപ്പുവരുത്തി.ചടങ്ങിൽ പൊലീസുകാരായ ജയപ്രകാശ്, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളായ സീനത്ത്, സാദിഖ് എന്നിവരും പങ്കെടുത്തു.

