Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശേഷദിനത്തിന്റെ സന്ദേശം യാഥാർഥ്യമാക്കി; കുഴഞ്ഞുവീണ യുവതിക്ക് രക്ഷകയായി വന്ന അൻസി

text_fields
bookmark_border
ഒക്ടോബർ 11 -അന്താരാഷ്ട്ര പെൺകുട്ടി ദിനം
വിശേഷദിനത്തിന്റെ സന്ദേശം യാഥാർഥ്യമാക്കി; കുഴഞ്ഞുവീണ യുവതിക്ക് രക്ഷകയായി വന്ന അൻസി
cancel
camera_alt

എം. അൻസി

കൊല്ലം: പെൺകുട്ടികളുടെ നേതൃപാടവവും അവരിലെ അപാരമായ കഴിവും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ കൊല്ലത്തിന് അഭിമാനമായി മാറി അൻസി. കലക്ടറേറ്റ് വളപ്പിൽ കുഴഞ്ഞുവീണ യുവതിക്ക് ജീവൻ നൽകി മാതൃകയായി. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ യുവതിക്ക് ഒട്ടും വൈകാതെ സി.പി.ആർ നൽകുകയും കൃത്രിമ ശ്വാസം നൽകുകയും ചെയ്ത അൻസിയുടെ ധീരമായ ഇടപെടലാണ് ജീവൻ നിലനിർത്തുന്നതിൽ നിർണായകമായത്.

സ്കൂൾ കാലഘട്ടത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൽ സജീവമായി പങ്കെടുക്കുകയും, ദേശീയ ക്യാമ്പുകളിൽ നിന്നുൾപ്പടെ ലഭിച്ച പരിശീലനവുമാണ് ഈ നിർണായക നിമിഷത്തിൽ തുണയായതെന്ന് അൻസി പറയുന്നു. സ്കൂൾതലത്തിൽ ലഭിക്കുന്ന ജീവൻരക്ഷ പരിശീലനങ്ങളും അച്ചടക്കവും കുട്ടികളിൽ എത്രത്തോളം വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് തെളിയിക്കുന്നതാണ് സംഭവം. ആപത്ത് ഘട്ടങ്ങളിൽ കൃത്യമായ അറിവും ധൈര്യവും പ്രയോജനപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിച്ച എം. അൻസി മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും പ്രതീകമായി മാറി. ധീരതക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

ഒക്ടോബർ 11 -അന്താരാഷ്ട്ര പെൺകുട്ടി ദിനം

പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവരുടെ അവകാശങ്ങളെയും ശാക്തീകരണത്തെയും കുറിച്ച് ബോധവത്കരണം നടത്താനുമായാണ് എല്ലാ വർഷവും ഒക്ടോബർ 11 അന്താരാഷ്ട്ര പെൺകുട്ടി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതു സഭയാണ് 2012 മുതൽ ഈ ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്. പെൺകുട്ടികൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കുക, അവർക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കുക, സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Girl Child Day: Ansi Saves Collapsed Woman's Life with CPR in Kollam
Next Story