Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right...

ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ ഇ​ന്ദി​രാ​മ്മ

text_fields
bookmark_border
ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ ഇ​ന്ദി​രാ​മ്മ
cancel
camera_alt

കാ​ന്ത​ല്ലൂ​ർ ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ കു​ന്നി​ൻ

ച​രി​വി​ലെ വീ​ടി​നു​സ​മീ​പം

ഇ​ന്ദി​ര സു​കു​മാ​ര​ൻ

പ്ര​കൃ​തി​യോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളോ​ടും പ​ട​പൊ​രു​തി ഇ​ടു​ക്കി കാ​ന്ത​ല്ലൂ​ർ ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ കു​ന്നി​ൻ​ച​രി​വി​നെ ഇ​ന്ദി​രാ​മ്മ അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​ർ​ക്ക​ള​മാ​ക്കു​ക​യാ​ണ്. ഏ​ത് സ​മ​യ​ത്തും മു​ന്നി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ പോ​ലും ഭ​യ​ക്കാ​തെ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ത​ന്‍റെ മ​ക​നൊ​പ്പ​മാ​ണ് ഈ 65 ​കാ​രി​യു​ടെ വാ​സം. ത​ങ്ങ​ൾ​ക്കൊ​പ്പം താ​മ​സി​ക്കാ​നെ​ത്തി​യ​വ​ർ ഓ​രോ​രു​ത്ത​രാ​യി പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞെ​ങ്കി​ലും മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ജീ​വി​തം ഇ​വി​ടെ​ത്ത​ന്നെ തു​ന്നി​ക്കൂ​ട്ടു​ക​യാ​ണി​വ​ർ. 2012ലാ​ണ് ഇ​ന്ദി​ര കാ​ന്ത​ല്ലൂ​രി​ലെ ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്.

ചെ​ങ്ങ​റ​യി​ൽ ഭൂ​മി​ക്കാ​യി സ​മ​രം ചെ​യ്ത കു​ടും​ബ​ങ്ങ​ളി​ൽ കു​റ​ച്ചു​പേ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് സു​കു​മാ​ര​നും മ​ക​നു​മൊ​പ്പം മ​ല​ക​യ​റു​ന്ന​ത്. ഭൂ​മി ല​ഭി​ച്ച​വ​രി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മൂ​ലം, താ​മ​സി​ച്ചി​രു​ന്ന​വ​രൊ​ക്കെ ഒ​ന്നൊ​ന്നാ​യി ഒ​ഴി​ഞ്ഞു​പോ​യി. നാ​ട്ടി​ൽ​പോ​യി വ​രാ​മെ​ന്നു​പ​റ​ഞ്ഞാ​ണ് പ​ല​രും പോ​കു​ന്ന​തെ​ങ്കി​ലും ഇ​വ​രെ​യൊ​ന്നും പി​ന്നീ​ട് ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ൽ ക​ണ്ടി​ട്ടി​ല്ല. അ​ഞ്ചു​വ​ർ​ഷ​മാ​യി ഇ​ന്ദി​രാ​മ്മ​യും കു​ടും​ബ​വും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സം. ആ​റു​മാ​സം മു​മ്പ് ഭ​ർ​ത്താ​വ് സു​കു​മാ​ര​നും അ​സു​ഖ​ബാ​ധി​ത​നാ​യി മ​ര​ണ​പ്പെ​ട്ട​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി.

വി​ശ​പ്പൊ​തു​ക്കാ​ൻ കി​ഴ​ങ്ങും പ​ച്ച​വെ​ള്ള​വും

മ​ല​ക​യ​റി ആ​ദ്യ​മെ​ത്തി​യ​ത് കാ​ന്ത​ല്ലൂ​ർ വേ​ട്ട​ക്കാ​ര​ൻ​മേ​ട്ടി​ലാ​ണ്. സ്ഥ​ലം ക​ണ്ടെ​ത്തി പ്ലാ​സ്റ്റി​ക് ഷെ​ഡ് കെ​ട്ടി താ​മ​സം തു​ട​ങ്ങി. ര​ക്ത​മൂ​റ്റി​ക്കു​ടി​ക്കു​ന്ന അ​ട്ട​ക​ളാ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി. കി​ഴ​ങ്ങും പ​ച്ച​വെ​ള്ള​വു​മൊ​ക്കെ കു​ടി​ച്ച് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ നാ​ളു​ക​ളാ​യി​രു​ന്നു അ​തെ​ന്ന് ഇ​ന്ദി​രാ​മ്മ ഓ​ർ​ക്കു​ന്നു. അ​വി​ടെ​നി​ന്നാ​ണ് ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. ഏ​കാ​ന്ത​ത പു​ത​ച്ച് കി​ട​ക്കു​ന്ന ഒ​രി​ടം എ​ന്നു​വേ​ണ​മെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താം. ജീ​പ്പ് മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കു​ള്ള യാ​ത്രാ​മാ​ർ​ഗം. താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ന്നെ​ത്തി​യാ​ണ് ബ​സി​ലും മ​റ്റും കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. സു​കു​മാ​ര​നും ഇ​ന്ദി​ര​യും ചേ​ർ​ന്ന് കാ​ട് വെ​ട്ടി​മാ​റ്റി കു​ന്നി​ൻ​ച​രി​വി​ൽ താ​മ​സി​ക്കാ​ൻ ഒ​രു കൊ​ച്ചു​സ്ഥ​ലം ക​ണ്ടെ​ത്തി. മ​ല​യി​ൽ പു​ല്ല് ന​ട്ടു​വ​ള​ർ​ത്തി ചൂ​ൽ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തി. പി​ന്നീ​ട് ചൂ​ൽ നി​ർ​മി​ക്കു​ന്ന​ത് പ​ഠി​ച്ചെ​ടു​ത്തു. താ​മ​സി​ക്കു​ന്ന ഷെ​ഡി​ന് സ​മീ​പ​ത്താ​യി പു​ല്ല് ന​ട്ടു​പി​ടി​പ്പി​ച്ച് പു​ൽ​ത്തൈ​ലം നി​ർ​മി​ച്ച് വി​ൽ​ക്കാ​ൻ തു​ട​ങ്ങി. ചേ​മ്പ്, കാ​പ്പി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​യും ചെ​റി​യ തോ​തി​ൽ തു​ട​ങ്ങി.

വീ​ടി​നു​മു​ന്നി​ൽ കാ​ട്ടാ​ന​യും പു​ലി​യും

വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണ്. ഒ​രു ദി​വ​സം രാ​ത്രി ശ​ബ്ദം കേ​ട്ട് നോ​ക്കു​മ്പോ​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം തൊ​ട്ടു​മു​ന്നി​ൽ വ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. അ​ടി​മു​ടി ഭ​യ​ന്നു​പോ​യി. ഭാ​ഗ്യം​കൊ​ണ്ട് അ​വ മ​ട​ങ്ങി. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി ആ​ന​ക​ൾ വ​ന്നു. ഇ​തു​വ​രെ ജീ​വ​ന് വെ​ല്ലു​വി​ളി​യാ​യി​ല്ലെ​ങ്കി​ലും ഉ​പ​ജീ​വ​ന​മാ​യ കൃ​ഷി​യും പു​ല്ലു​മൊ​ക്കെ ച​വി​ട്ടി ന​ശി​പ്പി​ക്കു​മെ​ന്ന സ​ങ്ക​ട​മാ​ണ് ഇ​ന്ദി​രാ​മ്മ​ക്കു​ള്ള​ത്. ഒ​രി​ക്ക​ൽ വ​ള​ർ​ത്തു​നാ​യു​ടെ കു​ര കേ​ട്ട് വീ​ടി​ന് മു​ന്നി​ലേ​ക്ക് ഇ​റ​ങ്ങി​നോ​ക്കു​മ്പോ​ൾ പു​ലി ക​ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​താ​യി ഇ​ന്ദി​രാ​മ്മ പ​റ​ഞ്ഞു.

പോ​കാ​ൻ ഒ​രി​ട​വും കൈ​യി​ൽ പ​ണ​വു​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ തു​ട​രാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നാ​ണ് ഇ​ന്ദി​രാ​മ്മ പ​റ​യു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ക്കെ ഏ​റെ​യു​ണ്ട്. മ​ക​ന് 45 വ​യ​സ്സു​ണ്ടെ​ങ്കി​ലും എ​പ്പോ​ഴും ഒ​രാ​ൾ കൂ​ടെ വേ​ണം. എ​ത്ര​നാ​ൾ ഇ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​റി​യി​ല്ല. പാ​ർ​ക്കാ​ൻ ന​ല്ല ഒ​രി​ടം ല​ഭി​ച്ചാ​ൽ ഇ​വി​ടെ നി​ന്നി​റ​ങ്ങാ​ൻ ത​യാ​റാ​ണ്. അ​ത​ല്ലെ​ങ്കി​ൽ ഈ ​ചാ​ന്ദ്ര​മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ പോ​രാ​ടി ജീ​വി​ക്കു​മെ​ന്നും ഇ​വ​ർ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ പ​റ​ഞ്ഞു.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenLiteratuelife`
News Summary - Indira in the lunar calendar
Next Story