ഗിന്നസ് ബുക്കിലിടം നേടാൻ 96 മണിക്കൂർ സ്കേറ്റിങ് പ്രകടനവുമായി ഹാനിയ
text_fieldsഹാനിയ ഗിന്നസ് ബുക്കിന്റെ പങ്കാളിത്ത സർട്ടിഫിക്കറ്റുമായി
പൂക്കോട്ടുംപാടം: ഗിന്നസ് ബുക്കിലിടം നേടാൻ തുടർച്ചയായി 96 മണിക്കൂർ സ്കേറ്റിങ് പ്രകടനം നടത്തി ഹാനിയ. പ്രവാസിയായ ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ഹുസൈൻ തയ്യിലിന്റെയും സി.പി. സഹലയുടെയും മകളായ ഈ മിടുക്കി പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
കർണാടക ബൽഗാമിലെ ശിവഗംഗ റോളർ സ്കേറ്റിങ് ക്ലബിൽ ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. കോവിഡ് കാലത്താണ് നിലമ്പൂർ എക്സ്ട്രാസ് സ്പോർട്സ് ക്ലബിൽ ജൈസൽ മാളിയേക്കലിന്റെ ശിക്ഷണത്തിൽ സ്കേറ്റിങ് പരിശീലനം ആരംഭിച്ചത്.
നീന്തൽ, തൈക്വാൻഡോ എന്നിവയും പരിശീലിക്കുന്നുണ്ട്. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ താരത്തെ അഭിനന്ദിച്ചു. അനുമോദന യോഗവും ലോക പെൺകുട്ടികളുടെ ദിനാചരണവും സ്കൂൾ മാനേജർ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു ഉപഹാരം നൽകി.

