ഗ്ലാഡിസ് എന്ന കലാകാരി
text_fieldsഗ്ലാഡിസ് ബാബു
അൽ ഐനിലെ കലാ രംഗത്ത് വ്യക്തിമുദ്ര പതിച്ച് മുന്നേറുകയാണ് അൽഐൻ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഗ്ലാഡിസ് ബാബു. നൃത്തമാണ് ഇഷ്ടകല. നൃത്തത്തിനു പുറമേ അഭിനയം, പ്രസംഗം, കവിത, ചിത്രരചന, വാദ്യോപകരണങ്ങളുടെ ഉപയോഗം എന്നിവയിലും അസാമാന്യ കഴിവ് തെളിയിച്ചിട്ടുണ്ട്. അൽഐനിലെ സാംസ്കാരിക കൂട്ടായ്മകളിലും മത്സര വേദികളിലുമായി നിരവധി സ്റ്റേജുകളിലാണ് ഈ മിടുക്കി തെൻറ കലാ പ്രകടനങ്ങൾ നടത്തിയിട്ടുള്ളത്. മലയാളവും ഇംഗ്ലീഷും ഒരുപോലെ കൈകാര്യം ചെയ്യും, ഇരു ഭാഷകളിലും കലാ പരിപാടികൾ അവതരിപ്പിക്കും.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ, മലയാളി സമാജം, ഷാർജ എൻ.ആർ.ഐ ഫെസ്റ്റ്, ബ്ലൂസ്റ്റാർ അൽഐൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം, ചിന്നാർ ഗ്ലോബൽ അക്കാദമി, ലുലു അൽഐൻ, സയൻസ് ഇന്ത്യ ഫോറം യു.എ.ഇ എന്നീ കലാ സാംസ്കാരിക വേദികളിലും മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡിന് പരിഗണിക്കപ്പെട്ട ശ്രീനാരായണ ഗുരു ദൈവദശകം മെഗാ മോഹിനിയാട്ടത്തിലും പങ്കാളിയായി. പ്രവാസി ഭാരതി റേഡിയോ പ്രോഗ്രാമിൽ ഭരതനാട്യം അവതരിപ്പിക്കുകയും
വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റിൽ നടത്തിയ വൺ ഫെസ്റ്റ് പരിപാടിയിൽ പ്രസംഗത്തിലും കീബോർഡിലും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 2018 ൽ ലുലു അൽഐൻ കുവൈതാത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ കലാതിലകമായിരുന്നു. അൽഐൻ സെൻറ് മേരിസ് ചർച്ച് കലാമേളയിൽ 2018 ലും 2019 ലും കലാതിലക പട്ടം നേടി.
തൃശൂർ ആളൂർ കല്ലേറ്റുംകര സ്വദേശിയും, അൽ ബുസ്ഥാൻ പൗൾട്ട്രി ഫാം ജീവനക്കാരനുമായ ബാബുവിെൻറയും ജോബിയുടെയും മകളാണ്. ഗ്ലാഡ്വിൻ ബാബു സഹോദരനാണ്.