അംഗൻവാടിയിൽ പഠിതാക്കളായി ഇതര സംസ്ഥാന ബാലികമാരും
text_fieldsകാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് അംഗൻവാടിയിൽ
പഠിതാക്കളായി എത്തിയ അസറ ഫാത്തിമ, ആഷ്മി ഫാത്തിമ
എന്നിവരെ ഷീജ സുരേഷ് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
എരുമപ്പെട്ടി: അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി ഇതര സംസ്ഥാനക്കാരായ ബാലികമാരും. ഉത്തർപ്രദേശ് സ്വദേശികളായ അസറ ഫാത്തിമയും ആഷ്മി ഫാത്തിമയുമാണ് എരുമപ്പെട്ടി പഞ്ചായത്ത് 11ാം വാർഡിലെ കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയില 21ാo നമ്പർ അംഗൻവാടിയിൽ പഠിതാക്കളായി എത്തിയത്.
എരുമപ്പെട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൻ ഷീജ സുരേഷ് അതിഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. രണ്ടു മാസമായി സ്വകാര്യ കമ്പനി ജോലിക്ക് എത്തിയ ഉത്തർപ്രദേശ് സ്വദേശികളായ സബലുകൻ-തപസ്സു ദമ്പതികളുടെ മക്കളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

