Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപ്ര​വാ​സ...

പ്ര​വാ​സ മ​ണ്ണി​ൽ​നി​ന്ന്​ നാ​ടി​െ​ൻ​റ പ​ച്ച​പ്പി​ലേ​ക്ക്​

text_fields
bookmark_border
പ്ര​വാ​സ മ​ണ്ണി​ൽ​നി​ന്ന്​ നാ​ടി​െ​ൻ​റ പ​ച്ച​പ്പി​ലേ​ക്ക്​
cancel
camera_alt

രഞ്​ജിത്ത്​ ഭാര്യക്കൊപ്പം

മനാമ: 32 വർഷം നീണ്ട പ്രവാസ ജീവിതം സമ്മാനിച്ച ഒാർമകളുമായാണ്​ രഞ്​ജിത്ത്​ പൊടിക്കാരൻ നാട്ടിലേക്ക്​ തിരിച്ചുപോകുന്നത്​. ഇത്രയും വർഷമായെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞപോലുള്ള തോന്നലാണ്​ അദ്ദേഹത്തി​െൻറ മനസ്സിൽ.

വടകര ചെമ്മരത്തൂർ സ്വദേശിയായ രഞ്​ജിത്​ 1988ലാണ്​ ബഹ്​റൈനിൽ എത്തിയത്​. നാട്ടിൽ ഒാ​േട്ടാമൊബൈൽ എൻജിനീയറിങ്​ പഠനശേഷമാണ്​ പ്രവാസ ജീവിതം ആരംഭിക്കുന്നത്​. ബഹ്​റൈനിൽ വന്ന്​ എട്ട്​ മാസത്തിനകം വൈ.കെ അൽമൊയ്യാദ്​ കമ്പനിയിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ലഭിച്ചു. ഷോറൂം മാനേജറായി 16 വർഷം മുമ്പ്​ ഇൗ സ്​ഥാപനത്തിൽനിന്ന്​ വിരമിച്ചതിനു​ശേഷം കലാരംഗത്ത്​ സജീവമായി.

ഇക്കാലത്ത്​ തിലകനെ നായകനാക്കി 'കൂടാരം' എന്നൊരു സിനിമ നിർമിച്ചു. നിരവധി ഷോർട്ട്​ ഫിലിമുകളും സംഗീത ആൽബങ്ങളും നിർമിച്ചു. ഒരു ചാനലിനുവേണ്ടിയും ആൽബങ്ങൾ ചെയ്​തു. സ്​റ്റാമ്പ്​ കലക്​ഷൻ, കൗതുക വസ്​തുക്കളുടെ ശേഖരം എന്നിവയും രഞ്​ജിത്തിനുണ്ട്​.വടകര അസോസിയേഷൻ, ഇന്ത്യൻ ക്ലബ്​, ബഹ്​റൈൻ കേരളീയ സമാജം എന്നിവയിലും സജീവമായിരുന്നു.

ഭാര്യ ഷർമിള ബഹ്​റൈനിൽ ഇൻഷുറൻസ്​ കമ്പനിയിൽ ഉദ്യോഗസ്​ഥയായിരുന്നു. മകൾ പൂജയും ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്​. മകൻ വിഷ്​ണുവും കലാരംഗത്ത്​ സജീവമാണ്​. സ്​കൂൾ പഠനം തൊട്ട്​ നിരവധി നൃത്ത മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയ പ്രതിഭയാണ്​ ഇൗ മിടുക്കൻ. നാട്ടിൽ പ്രായമായ മാതാപിതാക്ക​ളെ നോക്കാനാണ്​ പ്രവാസം മതിയാക്കി തിരിച്ചുപോകാൻ തീരുമാനിച്ചതെന്ന്​ രഞ്​ജിത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranjithexile
Next Story