Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവള്ളിക്കുന്നിലെ...

വള്ളിക്കുന്നിലെ ​അതിഥിയായി ഫ്രഞ്ച്​ വനിത

text_fields
bookmark_border
French woman as a guest in Vallikunnam
cancel
camera_alt

ഫ്രാ​ൻ​സ്വോ​യി​സ് വ​ള്ളി​ക്കു​ന്ന് ബാ​ലാ​തി​രു​ത്തി ദ്വീ​പി​ൽ

വ​ള്ളി​ക്കു​ന്ന്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ പ​രാ​ജി​ത​രാ​യ​പ്പോ​ൾ ക​ണ്ണീ​രൊ​ഴു​ക്കി​യ ഫ്ര​ഞ്ച് ആ​രാ​ധ​ക​രു​ടെ കൂ​ട്ട​ത്തി​ൽ ഫ്രാ​ൻ​സ്വോ​യി​സും ഉ​ണ്ടാ​യി​രു​ന്നു. ക​ളി​യാ​വേ​ശം കൊ​ടു​മ്പി​രി​ക്കൊ​ണ്ട കേ​ര​ള​ത്തി​ലെ കാ​ൽ​പ​ന്ത് ക​മ്പ​ക്കാ​ർ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഈ ​ഫ്ര​ഞ്ച് വ​നി​ത ക​ലാ​ശ​പ്പോ​രാ​ട്ടം ക​ണ്ട​ത്. ഒ​റ്റ​ക്കു​ള്ള യാ​ത്ര​യി​ലൂ​ടെ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ഫ്രാ​ൻ​സ്വോ​യി​സ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി വ​ള്ളി​ക്കു​ന്നി​ലെ ബാ​ലാ​തി​രു​ത്തി​യി​ലാ​ണ് താ​മ​സം.

നാ​ലു​പ​തി​റ്റാ​ണ്ട് ജോ​ലി ചെ​യ്ത് വി​ര​മി​ച്ച ശേ​ഷം നാ​ട് ചു​റ്റു​ക​യാ​ണ് ഇ​വ​ർ. വ​യ​സ്സ് 66 പി​ന്നി​ട്ടു. കേ​ര​ള​ത്തി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സം. ക​ട​ലു​ണ്ടി​യി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ ഒ​രു ദി​വ​സ​ത്തെ തോ​ണി​യാ​ത്ര​ക്കെ​ത്തി​യ​താ​യി​രു​ന്നു. പു​ഴ​യും ക​ണ്ട​ലും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ ബാ​ലാ​തി​രു​ത്തി​യി​ലെ മി​യാ​മി ഹോം ​സ്റ്റേ​യി​ൽ താ​മ​സ​മാ​ക്കി. ദി​വ​സ​വും 10 കി.​മീ. ദൂ​ര​ത്തോ​ളം ന​ട​ക്കും. പ​രി​ചി​ത​രാ​യ നാ​ട്ടു​കാ​ർ ത​ന്നെ ‘മ​ദാ​മ്മ എം​ബാ​പ്പെ’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സ്വോ​യി​സ് ചി​രി​യോ​ടെ പ​റ​യു​ന്നു.

പു​ഴ​യും പൊ​തു​വി​ട​ങ്ങ​ളും മാ​ലി​ന്യം ത​ള്ളി വൃ​ത്തി​കേ​ടാ​യി​ക്കി​ട​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് സ​ങ്ക​ടം. ഫ്രാ​ൻ​സി​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നി​മി​സ് ന​ഗ​ര​മാ​ണ് ജ​ന്മ​നാ​ട്. അ​വി​വാ​ഹി​ത​യാ​ണ്. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. ചൈ​ന, കം​ബോ​ഡി​യ, വി​യ​റ്റ്നാം, ജ​ർ​മ​നി, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് മു​മ്പ് വ​ർ​ക്ക​ല​യി​ലും കൊ​ല്ല​ത്തു​മാ​യി​രു​ന്നു താ​മ​സം. ഇ​വി​ടെ വ​ന്ന് ക​ഴി​ച്ച​തി​ൽ ഇ​ഷ്ട ഭ​ക്ഷ​ണം നെ​യ്റോ​സ്റ്റാ​ണ്. പ​ണ്ട് മാം​സാ​ഹാ​രി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​സ്യ​ഭ​ക്ഷ​ണ​മാ​ണ് കൂ​ടു​ത​ൽ പ്രി​യം. അ​ലോ​പ്പ​തി​യും ആ​യു​ർ​വേ​ദ​വും ഒ​രു​മി​പ്പി​ച്ചു​ള്ള ചി​കി​ത്സാ​രീ​തി കേ​ര​ളം വി​ക​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഫ്രാ​ൻ​സ്വോ​യി​സി​ന്റെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French woman
News Summary - French woman as a guest in Vallikunnam
Next Story