Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകുഞ്ഞ്​ ആരുഷിന്​ ഇനി...

കുഞ്ഞ്​ ആരുഷിന്​ ഇനി എല്ലാം കാണാം

text_fields
bookmark_border
Aarush
cancel
camera_alt

ശസ്ത്രക്രിയയിലൂടെ

കാഴ്ചലഭിച്ച ആരുഷ്

നെ​ടു​ങ്ക​ണ്ടം: കു​ഞ്ഞ്​ ക​ണ്ണു​ക​ളി​ലെ ഇ​രു​ളി‍െൻറ മ​റ​നീ​ങ്ങി. നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​രു​ഷി​ന്​ ഇ​നി എ​ല്ലാം കാ​ണാം. ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യ​ത്താ​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ളി​ൽ ഒ​രാ​ൾ​ക്ക്​ ശ​സ്​​​ത്ര​ക്രി​യ​യി​ലൂ​ടെ കാ​ഴ്ച ല​ഭി​ച്ചു. ര​ണ്ടു​ല​ക്ഷം രൂ​പ കൂ​ടി ല​ഭി​ച്ചാ​ൽ മൂ​ത്ത​കു​ഞ്ഞി​നും ലോ​കം കാ​ണാ​നാ​കും. താ​ന്നി​മൂ​ട് ത​ട്ടാ​രു​മു​റി​യി​ൽ വി​പി​ൻ-​ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് നാ​ലു​മാ​സം പ്രാ​യ​മു​ള്ള ആ​രു​ഷും അ​ഞ്ചു​വ​യ​സ്സു​കാ​ര​ൻ ലി​ബി​നും.

ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ​യാ​ണ്​ ആ​രു​ഷി​ന് കാ​ഴ്ച ല​ഭി​ച്ച​ത്. മൂ​ത്ത​കു​ട്ടി ലി​ബി​നും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ൽ കാ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​തി​ന്​ ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​വ​രും. ഇ​തി​നും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ. ലി​ബി​ന്‍ ക​ല്ലാ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ജ​ന്മ​ന ബാ​ധി​ച്ച തി​മി​ര​മാ​ണ്​ കു​ട്ടി​ക​ളു​ടെ കാ​ഴ്ച​ക്ക്​ ത​ക​രാ​ര്‍ സം​ഭ​വി​ക്കാ​ന്‍ കാ​ര​ണം. ലി​ബി​ൻ പ​ഠ​ന​ത്തി​ൽ മി​ടു​ക്കാ​നാ​ണെ​ങ്കി​ലും നേ​രി​യ കാ​ഴ്ച മാ​ത്ര​​മേ ഉ​ള്ളൂ എ​ന്ന​തി​നാ​ല്‍ ശ​രി​യാ​യി വാ​യി​ക്കാ​നാ​വി​ല്ല. പു​സ്ത​കം ക​ണ്ണി​നോ​ട് ചേ​ര്‍ത്തു​പി​ടി​ച്ചാ​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ള്‍ വാ​യി​ക്കാം. നെ​ടു​ങ്ക​ണ്ട​ത്തി​ന് സ​മീ​പം താ​ന്നി​മൂ​ട്ടി​ല്‍ പ്ര​തി​മാ​സം 4000 രൂ​പ വാ​ട​ക ന​ൽ​കി​യാ​ണ്​​ വി​പി​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

വി​പി​ന്‍ കൂ​ലി​വേ​ല ചെ​യ്ത്​ കി​ട്ടു​ന്ന​ത്​ മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്റെ വ​രു​മാ​നം. കു​ട്ടി​ക​ളു​ടെ മാ​താ​വ്​ ആ​ര്യ​ക്കും ചെ​റു​പ്പ​ത്തി​ൽ തി​മി​ര​മു​ണ്ടാ​യി​രു​ന്നു. എ​പ്പോ​ഴും ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന ആ​രു​ഷ്​ കാ​ഴ്ച ല​ഭി​ച്ച​തോ​ടെ ചി​രി​ച്ചു​തു​ട​ങ്ങി​യ​താ​ണ്​ ഇ​പ്പോ​ൾ ഈ ​കു​ടും​ബ​ത്തി‍െൻറ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eye CareAarush
News Summary - Four-month-old Aarush can now see everything
Next Story