കടലാഴം കീഴടക്കി അതുല്യ; കോമേഴ്സ്യൽ ഡൈവിങ്ങിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിത
text_fieldsഅതുല്യ, അതുല്യ ഡൈവിങ്ങിന് തയാറെടുക്കുന്നു
കൂറ്റനാട്: ലോകത്തെ ഏറ്റവും അപകടഭീഷണിയുള്ള ജോലികളിലൊന്നായ കോമേഴ്സ്യൽ ഡൈവിങ്ങിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അതുല്യ. പാലക്കാട് ജില്ലയിലെ തൃത്താല പരുതൂര്‍ കരിവാന്‍പടി കള്ളിവളപ്പില്‍ അതുല്യയാണ് (29) ഈ അപൂർവ നേട്ടത്തിന് ഉടമയായത്.
കോവളം, കൊച്ചി, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളിൽനിന്നാണ് അതുല്യ സ്കൂബ നിയന്ത്രണ പരിശീലനം നേടിയത്. 28ാം വയസ്സിലാണ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കിയത്. കടലിന്‍റെ അടിത്തട്ടില്‍ പോയി കൂറ്റന്‍ കപ്പലുകളുടെയും മറ്റും കേടുപാടുകള്‍ പരിശോധിക്കുകയും മറ്റുമാണ് ഇതു സംബന്ധിച്ച ജോലികൾ.
ഭാരമേറിയ സാങ്കേതിക-സുരക്ഷ സംവിധാനങ്ങളുമൊക്കെയായി മണിക്കൂറുകളോളം കടലിനടിയില്‍ കഴിയണം. ആക്രമണകാരികളായ മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പലപ്പോഴും ഭീഷണിയാകാറുണ്ട്. എന്നാൽ, ഈ തൊഴിലിനോട് അതുല്യക്കുള്ള അതീവ താൽപര്യം കാരണം എല്ലാ അപകടസാധ്യതകളെയും നേരിടാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

