പോരാളികൾ നിരക്കുന്നു...വനിത മാധ്യമപ്രവർത്തകരും ഗോദയിൽ
text_fieldsസി.എസ്. വൈഷ്ണവി, സരിത കൃഷ്ണൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജില്ലയിലെ രണ്ടു വനിത മാധ്യമപ്രവർത്തകരും. ജനയുഗം ബ്യൂറോ ചീഫ് സരിത കൃഷ്ണൻ എൽ.ഡി.എഫ് സഥാനാർഥിയായും ജന്മഭൂമി സബ് എഡിറ്റർ സി.എസ്. വൈഷ്ണവി എൻ.ഡി.എ സഥാനാർഥിയായുമാണ് ജനവിധി തേടുന്നത്.
കോട്ടയം പ്രസ് ക്ലബിന്‍റെ ആദ്യ വനിത ട്രഷറർ കൂടിയായ സരിത പനച്ചിക്കാട് പഞ്ചായത്ത് 12ാം വാർഡിലാണ് മത്സരിക്കുന്നത്. രണ്ടാംതവണയാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 2005ൽ എം.എ. വിദ്യാർഥിനി ആയിരിക്കുമ്പോൾ ഇതേ വാർഡിൽ ജയിച്ചിരുന്നു. സംഘടനരംഗത്തും സജീവമായ സരിത സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗവും പനച്ചിക്കാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭർത്താവ്: എൻ.ടി. റോജിമോൻ.
ജന്മഭൂമി കോട്ടയം യൂനിറ്റ് സബ് എഡിറ്ററായ വൈഷ്ണവി തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണ്. അയ്മനം പഞ്ചായത്ത് 20ാം വാർഡിലാണ് വൈഷ്ണവിയുടെ മത്സരം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയാണ്. പരിപ്പ് കൊണ്ടൂപ്പറമ്പിൽ കൃഷ്ണനുണ്ണിയെ വിവാഹം ചെയ്താണു മൂന്നുവർഷം മുമ്പ് കോട്ടയംകാരിയായത്. കലാകൗമുദിയിലും ജന്മഭൂമി കൊച്ചി, പത്തനംതിട്ട യൂനിറ്റിലും ജോലി ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പത്രിക നൽകും. വാർഡിൽ സജീവമായി പ്രചരണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

