സ്വപ്നച്ചിറകിലേറി ഫെദിയ മുനീർ
text_fieldsനന്മണ്ട: ബാല്യകാലത്തെ ആകാശസ്വപ്നങ്ങളെ ലക്ഷ്യബോധത്തോടെ പിന്തുടർന്ന് പൈലറ്റ് പരിശീലനത്തിൽ തിളങ്ങുകയാണ് ഫെദിയ മുനീർ. പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഫ്ലൈയിങ് സ്കൂളിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസിനായുള്ള പരിശീലനത്തിലാണ് ഈ 21കാരി.
പുന്നശ്ശേരി മാരിയപ്പുറത്ത് മുനീറിന്റെയും നദീറയുടെയും ഇളയമകളായ ഫെദിയയുടെ ജീവിതപാതയെ ആകാശസ്വപ്നങ്ങളിലേക്ക് നയിച്ചതിൽ പിതാവിന്‍റെ പ്രവാസജീവിതം നിർണായക പങ്കുവഹിച്ചു. പലർക്കും ബാല്യകാല ആഗ്രഹമായി മാത്രം ഒതുങ്ങിപ്പോകാവുന്ന പൈലറ്റ് എന്ന ലക്ഷ്യത്തെ നിരന്തര പരിശ്രമത്തോടെ പിന്തുടർന്നതിന്റെ ഫലമായാണ് ഫെദിയ ഇന്ന് കമേഴ്സ്യൽ പൈലറ്റ് പരിശീലനത്തിൽ മുന്നേറുന്നത്.
കുടുംബത്തിന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും അധ്യാപകരുടെ മാർഗനിർദേശങ്ങളും ഈ യാത്രയിൽ ഫെദിയക്ക് കരുത്തായിട്ടുണ്ട്. മാതാപിതാക്കളായ മുനീറും നദീറയും സഹോദരി റുമൈസ, ഭർത്താവ് റാഷിക്ക്, മാതൃസഹോദരൻ ആരിഫ് ഉൾപ്പെടെയുള്ളവർ ഫെദിയക്ക് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

