Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഫ​ത്മ അ​ൽ നു​ഐ​മി​ക്ക്...

ഫ​ത്മ അ​ൽ നു​ഐ​മി​ക്ക് വേ​ൾ​ഡ് വി​മ​ൻ ഹീ​റോ പു​ര​സ്​​കാ​രം

text_fields
bookmark_border
ഫ​ത്മ അ​ൽ നു​ഐ​മി​ക്ക് വേ​ൾ​ഡ് വി​മ​ൻ ഹീ​റോ പു​ര​സ്​​കാ​രം
cancel
camera_alt

ദാ​വോ​സി​ൽ വേ​ൾ​ഡ് വി​മ​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ സെ​ഷ​നി​ൽ ഫ​ത്മ അ​ൽ നു​ഐ​മി സം​സാ​രി​ക്കു​ന്നു

ദോ​ഹ: സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫ​ത്മ അ​ൽ നു​ഐ​മി​ക്ക് വേ​ൾ​ഡ് വി​മ​ൻ ഹീ​റോ പു​ര​സ്​​കാ​രം. ദാ​വോ​സി​ൽ സ​മാ​പി​ച്ച ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് വി​മ​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ സെ​ഷ​നി​ലാ​ണ് ഫ​ത്മ അ​ൽ നു​ഐ​മി​ക്ക് പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്. പ​രി​പാ​ടി​യി​ൽ ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ വി​ജ​യ​ത്തി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കി​നെ പ്ര​ത്യേ​കം പ്ര​ശം​സി​ക്കു​ക​യും എ​ടു​ത്തു​കാ​ണി​ക്കു​ക​യും ചെ​യ്തു. പാ​ന​ൽ ച​ർ​ച്ച​യി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പ് സം​ബ​ന്ധി​ച്ചും ലോ​ക​ക​പ്പി​ലെ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഫ​ത്മ അ​ൽ നു​ഐ​മി സം​സാ​രി​ച്ചു.

2022 ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ലോ​ക​കി​രീ​ട​മു​യ​ർ​ത്തി​യ​തോ​ടെ ച​രി​ത്ര​ത്തി​ലി​ടം നേ​ടി​യ ടൂ​ർ​ണ​മെ​ന്‍റി​ലെ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം പാ​ന​ൽ ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ളം മാ​നു​ഷി​ക, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, പാ​രി​സ്​​ഥി​തി​ക വി​ക​സ​ന​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നൊ​പ്പം, മി​ഡി​ലീ​സ്​​റ്റി​ലും അ​റ​ബ് ലോ​ക​ത്തു​മാ​യി വ​നി​ത​ക​ൾ​ക്ക് സു​പ്ര​ധാ​ന റോ​ളു​ക​ളി​ൽ തി​ള​ങ്ങാ​നു​ള്ള വേ​ദി ഖ​ത്ത​ർ 2022 ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഫ​ത്മ അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

ഖ​ത്ത​റി​ൽ കാ​യി​ക​രം​ഗ​ത്ത് മ​ത്സ​രം, സം​ഘാ​ട​നം, ഭ​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ്​​ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ വ​ലി​യ വ​ള​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. തു​ല്യ അ​വ​സ​ര​ങ്ങ​ൾ​ക്കും ദീ​ർ​ഘ​കാ​ല വി​ക​സ​ന​ത്തി​നും വേ​ദി പ്ര​ദാ​നം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഞ​ങ്ങ​ൾ വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ലോ​ക​ക​പ്പി​ന്റെ പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി​യി​ലെ സ്​​ത്രീ​ക​ളു​ടെ ഉ​യ​ർ​ന്ന എ​ണ്ണ​ത്തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ഉ​ന്ന​ത സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച​വ​രും നേ​താ​ക്ക​ളും അ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​ക്കാ​ലം സു​പ്രീം ക​മ്മി​റ്റി​യി​ൽ ചെ​ല​വ​ഴി​ച്ച അ​ൽ നു​ഐ​മി പാ​ന​ലി​ൽ വി​ശ​ദീ​ക​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ, 35 രാ​ജ്യ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ൽ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഗു​ണ​പ​ര​മാ​യ പ്ര​യോ​ജ​നം ല​ഭി​ച്ച ഫു​ട്ബാ​ൾ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് സം​രം​ഭ​മാ​യ ജ​ന​റേ​ഷ​ൻ അ​മേ​സി​ങ് ഫൗ​ണ്ടേ​ഷ​ന്റെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും ഫ​ത്മ അ​ൽ നു​ഐ​മി ചൂ​ണ്ടി​ക്കാ​ട്ടി.

‘മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും ഫൗ​ണ്ടേ​ഷ​ന് വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. ടീം ​വ​ർ​ക്ക്, നേ​തൃ​ത്വം, സ​മ​ത്വം എ​ന്നി​ങ്ങ​നെ​യു​ള്ള സു​പ്ര​ധാ​ന ജീ​വി​ത നൈ​പു​ണ്യ​ങ്ങ​ൾ ഫു​ട്ബാ​ളി​ലൂ​ടെ പ​ഠി​ക്കാ​ൻ യു​വാ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഇ​ടം ജ​ന​റേ​ഷ​ൻ അ​മേ​സി​ങ് ന​ൽ​കു​ന്നു. ചെ​റു​പ്പ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളും ഈ ​പ്രോ​ഗ്രാ​മി​ന്റെ കേ​ന്ദ്ര​ബി​ന്ദു​വാ​ണ്. ലിം​ഗ​സ​മ​ത്വ​ത്തോ​ടു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്’ -അ​വ​ർ പ​റ​ഞ്ഞു.

ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് വി​മ​ൻ ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പ​ക​യും സി.​ഇ.​ഒ​യു​മാ​യ രൂ​പ ഡാ​ഷി​ൽ​നി​ന്ന് ഫ​ത്മ അ​ൽ നു​ഐ​മി വേ​ൾ​ഡ് വി​മ​ൻ ഹീ​റോ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ ഫ​ത്മ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ്ലോ​ബ​ൽ അ​ഫ​യേ​ഴ്സ്​ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​ക​രോ​ലി​ൻ കി​സാ​നെ പാ​ന​ലി​ന്റെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഫ​ത്മ അ​ൽ നു​ഐ​മി​യെ​ക്കൂ​ടാ​തെ അ​ൽ ജ​സീ​റ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഗാ​ദ ഒ​വൈ​സ്, എ.​സി.​ഐ.​സി.​ഒ ഇ​ൻ​ഡ​സ്​​ട്രീ​സ്​ മു​ൻ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഗൊ​സ​ൻ അ​ൽ ഖാ​ലി​ദ്, ഗോ​ൾ​ഡ​ൻ ക​യാ​ൻ ഫോ​ർ ഓ​യി​ൽ ആ​ൻ​ഡ് എ​ന​ർ​ജി സ​ഹ​സ്​​ഥാ​പ​ക​യാ​യ മ​ലാ​ക് അ​ൽ അ​കീ​ലി എ​ന്നി​വ​രാ​യി​രു​ന്നു പാ​ന​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Woman Hero AwardFatma Al Nuaimi
News Summary - Fatma Al Nuaimi Receives World Woman Hero Award
Next Story