അറബിക് കാലിഗ്രഫിയിൽ തിളങ്ങി ഫാതിമ റുബ
text_fieldsഅറബിക് കാലിഗ്രഫിയുമായി ഫാതിമ റുബ
അറബിക് കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പന്ന്യന്നൂർ പാറേമ്മൽ റഷീദ്-റഫീദ ദമ്പതികളുടെ മകളായ ഫാതിമ റുബ. ചെറിയ പ്രായത്തിൽതന്നെ അറബിഭാഷ ലിപിയിൽ പ്രാമുഖ്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.
അറബിക് കാലിഗ്രഫിയിൽ ഉന്നതങ്ങളിെലത്തുകയാണ് ഇൗ മിടുക്കിയുടെ ലക്ഷ്യം. ഒഴിവുള്ള സമയങ്ങളിൽ രചനയിൽ മുഴുകുന്ന ഫാതിമ റുബ ഇതിനകം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
ചെറുപ്പത്തിൽ തെൻറ പേര് സുന്ദരമായി കാലിഗ്രഫിയിൽ എഴുതിയ റുബയുടെ കഴിവ് കണ്ടറിഞ്ഞ പിതാവ് അറബിക് കാലിഗ്രഫിയിൽ മകൾക്ക് വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. മാക്കൂൽപീടിക സഹ്റ കോളജ് വിദ്യാർഥിനിയാണ് ഫാതിമ റുബ.

