Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപെയിന്‍റിങ്ങിലെ ഫഹിമ...

പെയിന്‍റിങ്ങിലെ ഫഹിമ ടച്ച്​

text_fields
bookmark_border
fahima-hamees
cancel
camera_alt

ഫഹിമ

അഞ്ച്​ വർഷം മുൻപ്​ ദുബൈയിൽ എത്തുമ്പോൾ ഫഹിമ ഹമീസിന്​ ആകെ അറിയാവുന്ന കല മെഹന്തി ഡിസൈനിങ്​ മാത്രമായിരുന്നു. കഴിഞ്ഞ ലോക്​ ഡൗൺ കാലത്തെ ഇടവേളയിലാണ്​ ഈ തൃശൂരുകാരിയുടെ ഉള്ളിലെ യഥാർഥ കലാകാരി പുറത്തുവന്നത്​. പഴയ മെഹന്തിരാവുകളുടെ ഓർമകൾ പെയിന്‍റിങിന്‍റെ രൂപത്തിൽ കാൻവാസിലേക്ക്​ കോറിയിട്ടപ്പോൾ അറബിക്​ കാലിഗ്രഫിയും എക്സ്​ട്രാക്​റ്റ്​ പെയിന്‍റിങ്ങുമെല്ലാം വീടിനുള്ളിൽ പിറവിയെടുത്തു.

ഇന്ന്​ മറ്റുള്ളവരുടെ വീടകങ്ങളിലെ ചുവരുകളിൽ അലങ്കാരം തീർക്കുന്ന ഫഹിമ ഹമീസ്​ എന്ന കലാകാരിയുടെ തുടക്കം അവിടെ നിന്നായിരുന്നു. ​ പെയിന്‍റിങ്​ ഗുരു ആരാണെന്ന്​ ചോദിച്ചാൽ യൂ ട്യൂബ്​ എന്നായിരിക്കും മറുപടി. പെയിന്‍റിങിന്‍റെ ബാലപാഠങ്ങൾ പോലും അറിയാതെയാണ്​ ഒന്നര വർഷത്തിനുള്ളിൽ ഒരു കലാകാരി പിറവിയെടുത്തത്​. ഒരു ഓൺലൈൻ വർക്​ഷോപ്പിൽ പ​ങ്കെടുത്തതൊഴിച്ചാൽ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ല.

യു.എ.ഇയുടെ 50ാം വാർഷികത്തിന്‍റെ ഭാഗമായി ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ അടുത്തിടെ നടന്ന എക്സിബിഷനിൽ 50 രാജ്യങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 100 കലാപ്രതിഭകളിൽ ഒരാൾ ഫഹിമയായിരുന്നു. ലോക്​ഡൗൺ കാലത്ത്​ നേരംപോക്കിനായി തുടങ്ങിയതാണ്​ പെയിന്‍റിങ്​. അറബിക്​ കലിഗ്രഫിയും എക്സ്ട്രാക്​റ്റ്​ പെയിന്‍റിങുമാണ്​ പ്രധാനമായും ചെയ്യുന്നത്​. തുലിപ്സ്​ സ്ക്രിപ്​റ്റാണ്​ മീഡിയം. ഇപ്പോൾ യു.എ.ഇയിലും നാട്ടിലുമായി പല വീടകങ്ങളിലും ഫഹിമയുടെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്​.

ചില സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ചിത്രങ്ങൾ സ്വന്തമാക്കി. Happeningzz എന്ന ഇൻസ്റ്റഗ്രാം പേജ്​ കണ്ട പലരും ചിത്രങ്ങൾക്കായി ഓർഡർ നൽകുന്നുണ്ട്​. ഷാർജ സഫാരി മാളിലെ ചെറിയൊരു സ്​പേസിൽ പെയിന്‍റിങിനായി പ്രത്യേക ഇടം ഒരുക്കാനുള്ള തയാറെടുപ്പിലാണ്​. പെയിന്‍റിങ്​ സീരിയസായെടുത്ത്​ ബിസിനസാക്കണമെന്നും ആഗ്രഹമുണ്ട്​. തൃശൂർ പാടൂർ സ്വദേശിനിയായ ഫഹിമ ഭർത്താവ്​ ഹമീസിനും നാലുവയസുകാരൻ ഹമദിനും പിതാവ്​ മനാഫിനുമൊപ്പം ഷാർജയിലാണ്​ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingEmarat beats
News Summary - Fahima Touch In painting
Next Story