Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികക്ക് അടിയന്തര വൈദ്യസഹായം നൽകി; പൂജക്ക്​ റാക് ആശുപത്രിയുടെ ആദരം

text_fields
bookmark_border
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികക്ക് അടിയന്തര വൈദ്യസഹായം നൽകി; പൂജക്ക്​ റാക് ആശുപത്രിയുടെ ആദരം
cancel
camera_alt

പൂജ രാജകുമാരന് റാക്​ ആശുപത്രി അധികൃതർ പ്രശംസാപത്രം സമ്മാനിച്ചപ്പോൾ

റാസൽഖൈമ: വിമാന യാത്രക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികക്ക് സമയബന്ധിതമായി അടിയന്തര വൈദ്യസഹായം നൽകി മാതൃകയായ റാസൽഖൈമ റാക് ആശുപത്രിയിലെ നഴ്സ്, കൊല്ലം പരവൂർ സ്വദേശി പൂജ രാജകുമാരനെ ആശുപത്രി മാനേജ്‌മെന്റ് ആദരിച്ചു. കഴിഞ്ഞ മാസം അവധിക്കായി നാട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.

വിമാന യാത്രയിലെ നിർണായക ഘട്ടത്തിൽ ഇടപെട്ട പൂജ രാജകുമാരൻ, രോഗിക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും പരിചരണവും നൽകുകയായിരുന്നു. ഇവരുടെ സമയബന്ധിതമായ ഇടപെടൽ സഹയാത്രികക്ക്​ വലിയ ആശ്വാസമായി മാറി.ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൂജ രാജകുമാരന് ആശുപത്രി അധികൃതർ പ്രത്യേക പ്രശംസാപത്രം സമ്മാനിച്ചു.

ആശുപത്രി സി.ഇ.ഒ ഡോ. അഷെന്ദു കുമാർ പാണ്ഡെ, സീനിയർ എച്ച്.ആർ മാനേജർ പർജിത് സിങ്​ ഭാട്ടിയ, ഐ.സി.യു നഴ്സ് മാനേജർ സ്മിത പറവതോടത്തിൽ, എച്ച്.ആർ വിഭാഗത്തിലെ വിഘ്നേശ്വരി ശേഖർ, ഡ്യൂട്ടി മാനേജർ ജയറ്റിൻ വിനോദ്കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനവീകതയുടെയും സേവനത്തിന്റെയും ഉത്തമ മാതൃക തീർത്ത പൂജ രാജകുമാരന്റെ സേവനത്തെ ആശുപത്രി അധികൃതരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികക്ക് അടിയന്തര വൈദ്യസഹായം നൽകി; പൂജക്ക്​ റാക് ആശുപത്രിയുടെ ആദരം
Next Story