Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമുടിയോളം നീണ്ട...

മുടിയോളം നീണ്ട കരുണയുമായി എൽദ എബി

text_fields
bookmark_border
elda ebi donated hair
cancel
camera_alt

എ​ൽ​ദ എ​ബി മു​ടി മു​റി​ക്കു​ന്ന​തി​നു​ മു​മ്പും ശേ​ഷ​വും

മ​നാ​മ: കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ത​ല​മു​ടി ദാ​നം​ചെ​യ്ത്​ മാ​തൃ​ക​യാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന എ​ൽ​ദ എ​ബി​യാ​ണ്​ നീ​ട്ടി​വ​ള​ർ​ത്തി​യ ത​ന്റെ ത​ല​മു​ടി ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് മു​റി​ച്ചു​ന​ൽ​കി​യ​ത്. അ​ർ​ബു​ദ​രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ എ​ൽ​ദ എ​ബി വ​ർ​ഷ​ങ്ങ​ളാ​യി ത​ല​മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​ത്. 45 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മു​ടി കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ന​ൽ​കി​യ​തി​ലൂ​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി.

അ​ർ​ബു​ദ​ചി​കി​ത്സ​യി​ലൂ​ടെ​യോ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ മു​ടി ന​ഷ്ട​മാ​യ​വ​ർ​ക്കു​വേ​ണ്ടി ഹെ​യ​ർ വി​ഗ്ഗു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. കോ​വി​ഡ് ലോ​ക്​​ഡൗ​ൺ കാ​ല​ത്താ​ണ്​ എ​ൽ​ദ​ക്ക്​ ഇ​ത്ത​ര​മൊ​രു ചി​ന്ത​യു​ദി​ക്കു​ന്ന​ത്. എ​ൽ.​കെ.​ജി മു​ത​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഈ 15 ​വ​യ​സ്സു​കാ​രി മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ആ​ന​ന്ദം മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല.

മു​ടി​കൊ​ഴി​ച്ചി​ൽ കാ​ര​ണം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​തി​ന് ഈ ​ചെ​റി​യ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​താ​യി എ​ൽ​ദ പ​റ​ഞ്ഞു. പൂ​ർ​ണ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ മു​ടി ന​ൽ​കി​യ​തെ​ന്നും രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഈ ​അ​വ​സ​രം ന​ൽ​കി​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും എ​ൽ​ദ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൽ മൊ​യ്യാ​ദ്​ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി എ​ബി​മോ​ൻ യോ​ഹ​ന്നാ​ന്റെ​യും ജീ​ന എ​ബി​മോ​ന്റെ​യും മ​ക​ളാ​ണ് എ​ൽ​ദ എ​ബി. സ​ഹോ​ദ​ര​ൻ എ​ഡ്വി​ൻ എ​ബി ജോ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ എ​ൽ​ദ​യെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hair donation
News Summary - Elda ebi donated her hair
Next Story