ബർക്കത്ത് നിഷക്ക് ഇനി ടോറസും ഓടിക്കാം
text_fieldsടോറസ് ഓടിക്കുന്ന ബര്‍ക്കത്ത്
കൂറ്റനാട്: ബര്‍ക്കത്ത് നിഷക്ക് ഇനി ടോറസും ടാങ്കർ ലോറിയും ഓടിക്കാം. അതിനായി ഏറെക്കാലം കാത്തിരുന്ന ലക്ഷ്യം കഴിഞ്ഞ ദിവസം കൈവരിച്ചു. ലൈസന്‍സ് ലഭിച്ചു. കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്ത് കിളിമുക്ക് സ്വദേശിനിയായ 27കാരി ബര്ക്കത്തിന് കുഞ്ഞുനാളിലേ കളിവണ്ടികള്‍ ഓടിച്ചുകളിക്കാനായിരുന്നു ഏറെ താൽപര്യം. വീട്ടില്‍ വിരുന്നെത്തുന്നവരുടെ ബൈക്കായാലും കാറായാലും ഡ്രൈവിങ് സീറ്റില്‍ ഒന്ന് കയറിയാലേ തൃപ്തിവരൂ.
ടൂവീലര്‍ മുതല്‍ ഫോര്‍വീലറും ഹെവിയും അടക്കമുള്ള ലൈസൻസ് ലഭിച്ചിരിക്കുകയാണിപ്പോള്‍. വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വിവാഹമോചനത്തിലെത്തിച്ചെങ്കിലും അവിടെയും വിട്ടുകൊടുക്കാന്‍ തയാറല്ല ഈ മനസ്സിെൻറ ഇച്ഛാശക്തി. സ്വയംപര്യാപ്തത കൈവരിച്ചാണ് മുന്നോട്ടുള്ള യാത്ര.

