ഡോ. റാബിയ റൂബി അജ്മലിനെ ഒ.ഐ.സി.സി ആദരിച്ചു
text_fieldsഡോ. റാബിയ റൂബി അജ്മലിന് ഒ.ഐ.സി.സി ദമ്മാം എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് അൻവർ ചെമ്പറക്കി ഉപഹാരം നൽകുന്നു
ദമ്മാം: മെക്സിക്കോയിലെ ആസ്ടെക്ക യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ മുതിർന്ന അധ്യാപിക ഡോ. റാബിയ റൂബി അജ്മലിനെ ഒ.ഐ.സി.സി ദമ്മാം എറണാകുളം ജില്ല കമ്മിറ്റി ആദരിച്ചു. 'ഇംപാക്ട് ഓഫ് ക്വാളിറ്റി ലീഡർഷിപ് ഫോർ ഓർഗനൈസേഷണൽ സക്സസ്' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
ഒ.ഐ.സി.സി ദമ്മാം എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് അൻവർ ചെമ്പറക്കി ഡോ. റാബിയ റൂബിക്ക് ഉപഹാരം കൈമാറി. നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ.സലീം, ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, സെക്രട്ടറി നിഷാദ് കുഞ്ചു, ട്രഷറർ പ്രമോദ് പൂപ്പാല, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം കാച്ചാംകുഴി, ട്രഷറർ വർഗീസ് ചാക്കോ, കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ്, അമീർ, അനീഷ്, ലിൻസൺ എന്നിവർ സന്നിഹിതരായിരുന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായ ഡോ. റാബിയ റൂബി നിലവിൽ ഒ.ഐ.സി.സി ദമ്മാം എറണാകുളം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

