അപരിചിത യുവാവിന് സ്വന്തം വൃക്ക നൽകിയ ഡിന എബി തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsഡിന എബി
ചൂർണിക്കര: കാരുണ്യം നിറഞ്ഞ മനസ്സുമായി ഡിന എബി ജനമനസ്സുകൾ കീഴടക്കാനിറങ്ങുന്നു. 10 വർഷം മുമ്പ് അപരിചിതനായ നിർധനയുവാവിന് സ്വന്തം വൃക്ക ദാനംചെയ്ത ഡിനയെ ചൂർണിക്കര പഞ്ചായത്ത് കമ്പനിപ്പടി 18ാം വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. ഡിനയുടെ കന്നിയങ്കമാണിത്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ താമസിക്കുന്ന ഇടവകാംഗമായ പെയിന്റിങ് തൊഴിലാളി ബിനു സേവ്യറിന്റെ ഇരുവൃക്കയും തകരാറിലാണെന്ന അറിയിപ്പ് കേൾക്കാനിടയായ ഡിന വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയും ഭർത്താവ് എബി പിന്തുണക്കുകയുമായിരുന്നു. 2016 ജൂൺ അഞ്ചിനായിരുന്നു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.
കളമശ്ശേരിയിൽ ലബോറട്ടറി ജീവനക്കാരിയും തായിക്കാട്ടുകര മരിയാപുരം ഇടവകാംഗവുമാണ് ഡിന. ഭർത്താവ് എബി മൈക്കിൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയാണ്. മക്കൾ സിൻഡ്രിനയും എൽഡ്രിനും വിദ്യാർഥികളാണ്. ഡിന മഹിള കോൺഗ്രസ് ആലുവ ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

